മികച്ച സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്; മികച്ച ചിത്രം ഒഴിവ് ദിവസത്തെ കളി'

 


തിരുവനന്തപുരം: (www.kvartha.com 01.03.2016) 2015 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍, നടി, സംവിധായകന്‍ എന്നീ അവാര്‍ഡുകള്‍ നേടി ചാര്‍ളിയാണ് പുരസ്‌കാരനേട്ടങ്ങള്‍ കൊയ്തു.

 ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് ദുല്‍ഖര്‍ സല്‍മാനും ചാര്‍ലിയിലെയും എന്ന് നിന്റെ മൊയ്തീനിലെ പ്രകടനത്തിന് പാര്‍വതിയെ നടിയായും തെരഞ്ഞെടുത്തു. ചാര്‍ലി ഒരുക്കിയ മാര്‍ട്ടിന്‍ പ്രക്കാട്ടാണ് മികച്ച സംവിധായകന്‍. സനല്‍ കുമാര്‍ ശശിധരന്റെ 'ഒഴിവ് ദിവസത്തെ കളി'യാണ് മികച്ച ചിത്രം.

ചാര്‍ലിക്ക് എട്ട് അവാര്‍ഡുകളും എന്ന് നിന്റെ മൊയ്തീന് ഏഴ് അവാര്‍ഡുകളും ലഭിച്ചു. പത്തേമാരി എന്ന സിനിമയിലെ അഭിനയത്തിന് മമ്മൂട്ടി. എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലെ അഭിനയത്തിന് പൃഥ്വിരാജും മികച്ച നടന്മാരുടെ പട്ടികയില്‍ അവസാന റൗണ്ടില്‍ ഉണ്ടായിരുന്നു.

കാറ്റും മഴയും എന്ന സിനിമയുടെ കഥ ഒരുക്കിയ ഹരികുമാര്‍ മികച്ച കഥാകൃത്തായി. ആര്‍.എസ്.വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ചാര്‍ലിക്ക് തിരക്കഥ ഒരുക്കിയ ആര്‍.ഉണ്ണി, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ മികച്ച തിരക്കഥാ കൃത്തായി. മനോജ് കാന സംവിധാനം ചെയ്ത അമീബയാണ് മികച്ച രണ്ടാമത്തെ ചിത്രം. ജയസൂര്യ(സു സു സുധീ വാത്മീകം, ലുക്കാ ചുപ്പി), ജോയി മാത്യു(മോഹവലയം), ജോര്‍ജ് ജോസഫ് (ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി) എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി.

എന്ന് നിന്റെ നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ സിനിമകള്‍ക്ക് കാമറ ചലിപ്പിച്ച ജോമോണ്‍ ടി.ജോണ്‍ മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് നേടി. ലവ് 24ഃ7 എന്ന സിനിമ സംവിധാനം ചെയ്ത ശ്രീബാല കെ.മേനോന് മികച്ച നവാഗത സംവിധായികയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. നിര്‍ണായക എന്ന സിനിമയിലെ അഭിനയത്തിന് പ്രേംപ്രകാശ് മികച്ച സഹനടനായി. ബെന്‍ എന്ന സിനിമയിലെ അഭിനയത്തിന് അഞ്ജലി മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു.

എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമയിലെ കാത്തിരുന്ന് എന്ന് തുടങ്ങുന്ന ഗാനം രചിച്ച റഫീഖ് അഹമ്മദാണ് മികച്ച ഗാനരചയിതാവ്. ഈ സിനിമയിലെ തന്നെ ശാരദാംബംരം എന്ന ഗാനം ആലപിച്ച പി.ജയചന്ദ്രന്‍ മികച്ച ഗായകനായി. രമേശ് നാരായണനാണ് മികച്ച സംഗീത സംവിധായകന്‍. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം ബിജിബാലിനാണ്(പത്തേമാരി, നീന). ബെന്‍ എന്ന സിനിമയിലെ അഭിനയത്തിന് മാസ്റ്റര്‍ ഗൗരവ് ജി.മേനോന്‍ ബാലനടനായും മാല്‍ഗുഡി ഡെയ്‌സിലെ അഭിനയത്തിന് ജാനകി മേനോന്‍ ബാലനടിയുമായി.




അവാര്‍ഡുകള്‍ ചുരുക്കത്തില്‍


സ്വഭാവ നടി: അഞ്ജലി പി.വി ബെന്‍
സംഗീത സംവിധായകന്‍: ബിജി പാല്‍
പിന്നണി ഗായകന്‍: ജയചന്ദ്രന്‍
പിന്നണി ഗായിക: മധുശ്രീ നാരായണന്‍
ഗാനരചയിതാവ്: റഫീക് അഹമ്മദ്
തിരക്കഥാകൃത്ത്: ആര്‍. ഉണ്ണി
ബാലതാരം: ഗൗരവ് ജി. മേനോന്‍
ബാലനടി: ദേവകി മേനോന്‍
ഛായാഗ്രാഹകന്‍: ജോമോന്‍ ടി ജോണ്‍
രണ്ടാമത്തെ കഥാചിത്രം: അമീബ
കലാസംവിധാനം: ജയശ്രീ ലക്ഷ്മി നാരായണന്‍
വസ്താലങ്കാരം: നിസാര്‍
ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: ശരത് (ഇടവപ്പാതി)
ജനപ്രിയ, കലാമേന്മയുള്ള ചിത്രം: എന്ന് നിന്റെ മൊയ്തീന്‍ (ആര്‍.എസ് വിമല്‍)
നവാഗത സംവിധായിക: ശ്രീബാല കെ. മേനോന്‍
പ്രത്യേക ജൂറി അവാര്‍ഡ്: ജയസൂര്യ
പ്രത്യേക പരാമര്‍ശം ജോയ് മാത്യു (മോഹവലയം)
കുട്ടികളുടെ ചിത്രം: മലയേറ്റം (തോമസ് ദേവസ്യ)

മികച്ച സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്; മികച്ച ചിത്രം ഒഴിവ് ദിവസത്തെ കളി'


Also Read:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia