SWISS-TOWER 24/07/2023

മുഖ്യമന്ത്രിയാകാനില്ല, പദവിക്കും പേരിനുമായി രാഷ്ട്രീയത്തിലേക്കില്ല, പാര്‍ട്ടി അധ്യക്ഷനായി ഭരണം നിരീക്ഷിക്കുമെന്നും രജനീകാന്ത്, പാർട്ടി പ്രഖ്യാപനം ഏപ്രില്‍ 14ന്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 12.03.2020) തമിഴ് നാടിൻറെ മുഖ്യമന്ത്രി പദവിയല്ല മറിച്ച് രാഷ്ട്രീയ മാറ്റമാണ് താൻ ആഗ്രഹിക്കുന്നതെന്ന് സൂപ്പര്‍താരം രജനികാന്ത്​. രാഷ്ട്രീയവും വ്യവസ്ഥയും മാറണമെന്ന ആഹ്വാനമാണ്​ മക്കള്‍ മന്‍ട്രം ജില്ലാ സെക്രട്ടറിമാരുടെ യോഗത്തില്‍ രജനി നടത്തിയത്​. വ്യാഴാഴ്ച രാവിലെ എട്ടിന് ചെന്നൈ രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ചേര്‍ന്ന​ പാര്‍ട്ടി സെക്രട്ടറിമാരുടെ യോഗത്തിന് പിന്നാലെയാണ് രജനിയുടെ രാഷ്​ട്രീയ പ്രഖ്യാപനം.
രാഷ്​ട്രീയത്തില്‍ വിദ്യാഭ്യാസ യോഗ്യതയും പ്രായവും നിര്‍ബന്ധമായും പരിഗണിക്കുമെന്നും രജനി വ്യക്തമാക്കി.


മുഖ്യമന്ത്രിയാകാനില്ല, പദവിക്കും പേരിനുമായി രാഷ്ട്രീയത്തിലേക്കില്ല, പാര്‍ട്ടി അധ്യക്ഷനായി ഭരണം നിരീക്ഷിക്കുമെന്നും രജനീകാന്ത്, പാർട്ടി പ്രഖ്യാപനം ഏപ്രില്‍ 14ന്

''26 വര്‍ഷമായി താന്‍ രാഷ്ട്രീയത്തില്‍ വരുന്നുവെന്ന് ‌പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ആലോചനകള്‍ക്ക് ശേഷമാണ് 2017ല്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്​. ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്​ദാനങ്ങള്‍ നടപ്പിലാക്കും. മുഖ്യമന്ത്രി സ്ഥാനം സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. നിയമസഭയില്‍ ഇരിക്കുന്നതിനെ കുറിച്ച്‌ ചിന്തിച്ചിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടിയും ഭരണവും രണ്ടാണ്. രണ്ടിനെയും പ്രത്യേകമായി കാണണം. നല്ല നേതൃഗുണമുള്ളവരെ മുന്‍നിരയിലേക്ക്​കൊണ്ടുവരുന്നവരാണ് മികച്ച നേതാവ്. 60 മുതല്‍ 65 ശതമാനം വരെ വിദ്യഭ്യാസവും കഴിവുമുള്ള യുവാക്കള്‍ പൊതുപ്രവര്‍ത്തനരംഗത്തുണ്ട്​. ഇവര്‍ അധികാരത്തിലെത്തിയാല്‍ വലിയ മാറ്റമുണ്ടാകും. അതിനൊരു പാലമാവുകയാണ് ലക്ഷ്യം'' -രജനി വ്യക്തമാക്കി.

രാഷ്​ട്രീയത്തില്‍ മാത്രമല്ല, ജനമനസിലും മാറ്റമുണ്ടാകണം. പാര്‍ട്ടിയില്‍ 65 ശതമാനം പദവികള്‍ യുവാക്കള്‍ക്ക് നല്‍കും. വിരമിച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ രാഷ്ട്രീയത്തില്‍ കൊണ്ടു വരും. രാഷ്ട്രീയം നന്നാകാതെ പാര്‍ട്ടികള്‍ വന്നതുകൊണ്ട് കാര്യമില്ല. 'എല്ലായിടത്തും അഴിമതി നടത്തുന്നു. രാഷ്ട്രീയ പദവികള്‍ ജോലിയായി കാണുകയാണ്. പാര്‍ട്ടി അധ്യക്ഷനായി ഭരണം നിരീക്ഷിക്കും. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ വിദഗ്ധസമിതി രൂപീകരിക്കും. മുഖ്യമന്ത്രിയാകാനില്ല. പാര്‍ട്ടി അധ്യക്ഷനാകും. ഭരണനിര്‍വഹണം നിരീക്ഷിക്കും. തെറ്റുകള്‍ തിരുത്തും.

രാഷ്ട്രീയപാര്‍ട്ടികളിലെ മിടുക്കരായ നേതാക്കളെ ഒപ്പമെത്തിക്കും. സത്യത്തിനും നിസ്വാര്‍ഥതയ്ക്കും അസാമാന്യശക്തിയുണ്ട്. 60-65 ശതമാനം പദവികള്‍ യുവാക്കള്‍ക്കു നല്‍കുമെന്നും രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രജനീകാന്ത് അറിയിച്ചു.


മുഖ്യമന്ത്രിയാകാനില്ല, പദവിക്കും പേരിനുമായി രാഷ്ട്രീയത്തിലേക്കില്ല, പാര്‍ട്ടി അധ്യക്ഷനായി ഭരണം നിരീക്ഷിക്കുമെന്നും രജനീകാന്ത്, പാർട്ടി പ്രഖ്യാപനം ഏപ്രില്‍ 14ന്

2017 ഡിസംബര്‍ 31നാണു രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ടാകുമെന്ന് ആദ്യം പ്രഖ്യാപനം നടത്തിയതാണ്. ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണു രജനി മക്കള്‍ മന്‍ട്രം ജില്ലാ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയത്. തമിഴ് പുതുവര്‍ഷ ദിനമായ ഏപ്രില്‍ 14ന് പാര്‍ട്ടി പ്രഖ്യാപനവും സെപ്തംബറില്‍ ആദ്യ പൊതുയോഗവും നടത്തുമെന്നും സൂചനയുണ്ട്. ആദ്യ പൊതുയോഗം തിരുച്ചിറപ്പള്ളിയിലോ മധുരയിലോ നടക്കാനാണു സാധ്യത.

Summary, Change needed its time, Never aspired to become Chief Minister of Tamilnadu: Rajnikanth
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia