കുഞ്ചാക്കോ ബോബനും, ജി എസ് പ്രദീപും ഏറ്റു മുട്ടുന്ന ചെസ് ഗെയിം റിസള്‍ട് അറിയാന്‍ കാത്തിരിക്കൂ! 'എനിക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ മറക്കരുത്'; ചാക്കോച്ചന്‍ ചാലഞ്ച് ഡേ ഫോര്‍

 


കൊച്ചി: (www.kvartha.com 13.06.2021) ലോക് ഡൗണ്‍ വിരസതമൂലം പലരും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്താന്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ ആരംഭിച്ച 'ചാക്കോച്ചന്‍ ചലഞ്ച്' നാലാം ദിവസം പിന്നിട്ടു. ഞായറാഴ്ച ചെസ് കളിയാണ് കുഞ്ചാക്കോ ബോബന്റെ ചലഞ്ച്. എന്നാല്‍ ചാക്കോച്ചന്റെ എതിരാളിയാണ് ചലഞ്ചിന്റെ പ്രത്യേകത. ജി എസ് പ്രദീപാണ് ചാക്കോച്ചനൊപ്പം ചെസ് കളിക്കാനൊരുങ്ങുന്നത്. ചെസ് ഗെയിം റിസള്‍ട് അറിയാന്‍ കാത്തിരിക്കാനും താരത്തിന് വേണ്ടി പ്രാര്‍ഥിക്കാനും ചാക്കോച്ചന്‍ ആരാധകരോട് ആവശ്യപ്പെട്ടു.

കുഞ്ചാക്കോ ബോബനും, ജി എസ് പ്രദീപും ഏറ്റു മുട്ടുന്ന ചെസ് ഗെയിം റിസള്‍ട് അറിയാന്‍ കാത്തിരിക്കൂ! 'എനിക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ മറക്കരുത്'; ചാക്കോച്ചന്‍ ചാലഞ്ച് ഡേ ഫോര്‍

ആദ്യ ദിവസം ഓണ്‍ലൈന്‍ പഠനത്തിന് സഹായം നല്‍കിയ ചാക്കോച്ചന്‍, രണ്ടാം ദിവസം പ്രകൃതിയെ സ്‌നേഹിക്കാനും മൂന്നാം ദിവസം പഴയ ചങ്ങാതിമാരോട് സംസാരിക്കാനും സമയം കണ്ടെത്തി. താന്‍ ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോള്‍ ലോക്ഡൗണ്‍ നീട്ടിയതില്‍ സുഹൃത്തിന്റെ വാക്കുകളിലെ നിരാശയാണ് ഇത്തരമൊരു പദ്ധതിക്ക് കാരണമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍;

ഇന്ന് നാലാമത്തെ ദിവസം. ഈ ദിവസത്തെ ചലഞ്ച് എനിക്കും ഏറെ ത്രില്ലിംഗ് ആണ്. ബുദ്ധി കൊണ്ട് കരുക്കള്‍ നീക്കുന്ന ചെസ് എന്ന മാജിക് ഗെയിം ആണ് ഇന്ന് കളിക്കാന്‍ ഉദ്ദേശിക്കുന്നത്. എന്റെ ചെസ് മേറ്റ് ആകുന്നത് കേരളത്തിലെ ബ്രില്യന്റ് മൈന്‍ഡ്, നമുക്കേവര്‍ക്കും പ്രിയങ്കരനായ ശ്രീ ജി എസ് പ്രദീപ് ആണ്. കുഞ്ചാക്കോ ബോബനും, ജി എസ് പ്രദീപും ഏറ്റു മുട്ടുന്ന ചെസ് ഗെയിം റിസള്‍ട് അറിയാന്‍ കാത്തിരിക്കൂ! എനിക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ മറക്കരുത്.

Keywords:  'Chackochan challenge'; Day 4, Kochi, News, Cinema, Entertainment, Social Media, Cine Actor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia