SWISS-TOWER 24/07/2023

'ദൈവത്തിന്റെ കരു നീക്കങ്ങൾ എനിക്കനുകൂലമായിരുന്നു ഇന്ന്, ഒരു ത്രില്ലെർ സിനിമ പോലെ രസകരമായ ആ മത്സരത്തിലെ വിജയി ഞാനായി' ചാക്കോച്ചൻ ചാലഞ്ചിലെ വിജയിയെ കാത്തിരിക്കുന്ന ആരാധകർക്ക് മറുപടിയുമായി താരം

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com 14.06.2021) സോഷ്യൽ മീഡിയയിൽ താരംഗമായി മാറി ഇരിക്കുകയാണ് ചാക്കോച്ചൻ ചാലഞ്ച്. ജി എസ് പ്രദീപും കുഞ്ചാക്കോബോബനും തമ്മിലുള്ള ചെസ്സ് കളിയായിരുന്നു ഇന്നത്തെ വെറൈറ്റി ചാലഞ്ച്. വാശിയേറിയ മത്സരത്തിന്റെ റിസൾട് അറിയാൻ ആകാംഷയോടെ കാത്തിരിപ്പാണ് ആരാധകർ. ജി എസ് പ്രദീപുമായി ചാക്കോച്ചൻ നടത്തിയ മത്സരത്തിൽ ചാക്കോച്ചനാണ് വിജയം കൈവരിച്ചത്. ജീവിതം ദൈവം നമുക്ക് തന്ന ചെസ്സ് ബോർഡ്‌ ആണെന്നും ഓരോ കരുവും സൂക്ഷിച്ചു നീക്കണം എന്നും പണ്ടാരോ പറഞ്ഞു കേട്ട ധൈര്യം മാത്രമായിരുന്നു ജി എസ് പ്രദീപിനെ പോലൊരു ലെജൻഡിനെതിരെ മത്സരിക്കാനിറങ്ങുമ്പോൾ മനസ്സിൽ. ജയത്തിനും തോൽവിക്കുമെല്ലാം അപ്പുറം അദ്ദേഹത്തെ പോലൊരാളോടൊപ്പം മത്സരിക്കാനുള്ള വേദി കിട്ടിയപ്പോൾ അങ്ങേയറ്റം സന്തോഷിച്ചു. ദൈവത്തിന്റെ കരുക്കൾ എനിക്കനുകൂലമായി എന്നാണ് താരം ഫേസ്ബുക് പോസ്റ്റിലൂടെ കുറിച്ചത്. 

നിങ്ങളുടെ ഓൺലൈൻ ഗെയിം അനുഭവം കൂടി പങ്കു വെക്കണമെന്ന അഭ്യർത്ഥനയുമായിട്ട് നാളെ മറ്റൊരു ചലഞ്ചുമായി കാണാം എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

'ദൈവത്തിന്റെ കരു നീക്കങ്ങൾ എനിക്കനുകൂലമായിരുന്നു ഇന്ന്, ഒരു ത്രില്ലെർ സിനിമ പോലെ രസകരമായ ആ മത്സരത്തിലെ വിജയി ഞാനായി' ചാക്കോച്ചൻ ചാലഞ്ചിലെ വിജയിയെ കാത്തിരിക്കുന്ന ആരാധകർക്ക് മറുപടിയുമായി താരം


ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ചാക്കോച്ചൻ ചലഞ്ചിലെ ഏറ്റവും ത്രില്ലിംഗ് ആയ ഒന്നാണ് ഇന്ന് കടന്നു പോയത്. ജീവിതം ദൈവം നമുക്ക് തന്ന ചെസ്സ് ബോർഡ്‌ ആണെന്നും ഓരോ കരുവും സൂക്ഷിച്ചു നീക്കണം എന്നും പണ്ടാരോ പറഞ്ഞു കേട്ട ധൈര്യം മാത്രമായിരുന്നു ജി എസ് പ്രദീപിനെ പോലൊരു ലെജൻഡിനെതിരെ മത്സരിക്കാനിറങ്ങുമ്പോൾ മനസ്സിൽ. ജയത്തിനും തോൽവിക്കുമെല്ലാം അപ്പുറം അദ്ദേഹത്തെ പോലൊരാളോടൊപ്പം മത്സരിക്കാനുള്ള വേദി കിട്ടിയപ്പോൾ അങ്ങേയറ്റം സന്തോഷിച്ചു.

ഒരു ത്രില്ലർ സിനിമയുടെ അപ്രവചനീയമായ വഴിയിൽ എത്തിയത് പോലെ ആണ് ഞാൻ മത്സരത്തിറങ്ങിയത്. പരമാവധി സമയം അദ്ദേഹത്തിനൊപ്പം മൂവുകളുമായി പിടിച്ചു നിൽക്കണം എന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ ദൈവത്തിന്റെ കരു നീക്കങ്ങൾ എനിക്കനുകൂലമായിരുന്നു ഇന്ന്. ഒരു ത്രില്ലെർ സിനിമ പോലെ രസകരമായ ആ മത്സരത്തിലെ വിജയി ഞാനായി. വിജയത്തേക്കാൾ തിളക്കമുള്ള ഓർമ്മകളും നിമിഷങ്ങളും ജി എസ് പ്രദീപിനൊപ്പം പങ്കുവച്ചത്തിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഞാൻ. ❤️🙏🏼 എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. നിങ്ങളുടെ ഓൺലൈൻ ഗെയിമിംഗ് അനുഭവം പങ്കുവെക്കുമല്ലോ!? മറ്റൊരു ചലഞ്ചുമായി നമുക്ക് നാളെ കാണാം! 🤗
Aster mims 04/11/2022


Keywords: Alappuzha, News, Kerala, Actor, Kunjacko Boban, Chess, Cinema, Entertainment, Film, Chackochan Challenge day 4.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia