Mandakini | മികച്ച പ്രതികരണം നേടി 'മന്ദാകിനി' ജൈത്രയാത്ര തുടരുന്നു; വിജയം ആഘോഷിച്ച് അണിയറ പ്രവർത്തകർ
അൽത്താഫ് സലിം, അനാർക്കലി മരിക്കാർ അടക്കമുള്ളവർ പങ്കെടുത്തു
കൊച്ചി: (Kvartha) ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷക പ്രശംസ നേടി പൊട്ടിച്ചിരിപ്പിച്ച് കൊണ്ട് തിയേറ്ററിൽ മുന്നേറുന്ന മന്ദാകിനി സിനിമയുടെ വിജയം ആഘോഷിച്ച് അണിയറ പ്രവർത്തകർ. കേന്ദ്ര കഥാപാത്രങ്ങളായ അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, സംവിധായകൻ വിനോദ് ലീല, മറ്റ് അഭിനേതാക്കൾ, അണിയറ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
അൽത്താഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചായിരുന്നു കേക്ക് മുറിച്ച് മധുരം പങ്കിട്ടു കൊണ്ടുള്ള ആഘോഷം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നതെന്നും എല്ലാവരും സന്തോഷത്തോടെയാണ് തീയേറ്ററിൽ നിന്ന് ഇറങ്ങിവരുന്നതെന്നും വിനോദ് ലീല പറഞ്ഞു.
അൽത്താഫ് സലിമും അനാർക്കലി മരിക്കാറും മത്സരിച്ച് അഭിനയിച്ച മന്ദാകിനി മികച്ച പ്രേക്ഷക അഭിപ്രായങ്ങളുമായി മുന്നേറുകയാണ്. താരങ്ങളുടെ അഭിനയ പ്രകടനങ്ങളും പാട്ടുകളും നർമ മുഹൂർത്തങ്ങളും ചിത്രത്തെ കൂടുതൽ മികവുറ്റതാക്കുന്നു. ആദ്യ രാത്രിയിലെ വെളിപ്പെടുത്തലും തുടർന്നുള്ള സംഭവ വികാസങ്ങളും ട്വിസ്റ്റും ക്ലൈമാസുമെല്ലാം ചിത്രത്തെ ആസ്വാദകരമാക്കുന്നു.
ആരോമൽ എന്ന കഥാപാത്രമായി അൽത്താഫ് വേഷമിടുന്ന ചിത്രത്തിൽ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്. ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ബിനു നായർ, ചിത്രസംയോജനം- ഷെറിൽ, കലാസംവിധാനം- സുനിൽ കുമാരൻ, വസ്ത്രാലങ്കാരം- ബബിഷ കെ രാജേന്ദ്രൻ, മേക്കപ്പ്- മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനർ-സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ-ആന്റണി തോമസ്, മനോജ്, സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ-ഓൾഡ് മങ്ക്സ്, മാർക്കറ്റിങ് ആൻഡ് ഓൺലൈൻ പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്ററേറ്റൻമെന്റ്സ്. മീഡിയ കോഡിനേറ്റർ-ശബരി, പി ആർ ഒ-എ എസ് ദിനേശ്.