ഇന്നസെന്റിനും അമ്മയ്ക്കും ഫെഫ്കയ്ക്കും പിഴ; വിനയന് നീതി കിട്ടി, പാവം തിലകനോ

 


തിരുവനന്തപുരം: (www.kvartha.com 25.03.2017) താര സംഘടനയുടെയും സിനിമാ സാങ്കേതിക വിദഗ്ധരുടെയും സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ പൊരുതിയ സംവിധായകന്‍ വിനയന് നീതി കിട്ടി. പക്ഷേ, മലയാളത്തിന്റെ മഹാനടനായിരുന്ന തിലകന്‍ യാത്രയായത് നീതി കിട്ടാതെ.

വിനയനെതിരെ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയ അമ്മ (അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌സ്), ഫെഫ്ക ( ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള) എന്നിവയും രണ്ട് അനുബന്ധ സംഘടനകളും പിഴയടയ്ക്കാനാണ് ദേശീയ നഷ്ടപരിഹാര കമ്മീഷന്‍ (സിസിഐ) നിര്‍ദേശിച്ചിരിക്കുന്നത്.

ഇന്നസെന്റിനും അമ്മയ്ക്കും ഫെഫ്കയ്ക്കും പിഴ; വിനയന് നീതി കിട്ടി, പാവം തിലകനോ

അമ്മ 4,00,065 രൂപയും ഫെഫ്ക 85,594 രൂപയും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ 3, 86,354 രൂപയും ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ് യൂണിയന്‍ 56,661 രൂപയും നല്‍കണം. ഈ സംഘടനകളുടെ ഭാരവാഹികളും പിഴയടയ്ക്കണം. വിനയന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 24നാണ് സിസിഐ ഉത്തരവ് പുറപ്പെടുവിച്ചത്. താനുമായി സഹകരിക്കുന്നതില്‍ നിന്ന് അഭിനേതാക്കളെയും നിര്‍മാതാക്കളെയും മറ്റുള്ളവരെയും ഈ സംഘടനകള്‍ വിലക്കിയതായി വിനയന്റെ പരാതിയില്‍ പറഞ്ഞിരുന്നു. 

ഇന്നസെന്റിനും അമ്മയ്ക്കും ഫെഫ്കയ്ക്കും പിഴ; വിനയന് നീതി കിട്ടി, പാവം തിലകനോ

മലയാള സിനിമാ മേഖലയിലെ തൊഴില്‍ അന്തരീക്ഷം നന്നാക്കാന്‍ ശ്രമിക്കുകയും കുറഞ്ഞ ചെലവില്‍ സിനിമ നിര്‍മിക്കുന്നതിനു വേണ്ടി സിനിമാ ഫോറം എന്ന സംഘടന രൂപീകരിക്കുകയും ചെയ്തതാണ് അമ്മയെയും ഫെഫ്കയെയും പ്രകോപിപ്പിച്ചത് എന്നും വിനയന്‍ വിശദീകരിക്കുന്നു.

അമ്മ പ്രസിഡന്റും ലോക്‌സഭാംഗവുമായ ഇന്നസെന്റ് 51,478 രൂപയും മറ്റൊരു ഭാരവാഹി ഇടവേള ബാബു 19,113 രൂപയും ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍ 32,026 രൂപയും കെ മോഹനന്‍ 27,737 രൂപയും പിഴയടയ്ക്കണം. ഈ സംഘടനകള്‍ വിനയന് ഏര്‍പ്പെടുത്തിയതുപോലുള്ള വിലക്ക് മലയാള സിനിമാ വ്യവസായത്തിന് ദോഷമാണ് വരുത്തിവയ്ക്കുക എന്ന് സിസിഐ നിരീക്ഷിച്ചു. 2002ലെ ഇന്ത്യന്‍ നഷ്ടപരിഹാര നിയമത്തിലെ 3(3) വകുപ്പ് പ്രകാരമാണ് നടപടി.

അതേസമയം, മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയനായിരുന്ന നടന്‍മാരിലൊരാളായിരുന്ന തിലകനെ അഭിനയിപ്പിക്കുന്നതില്‍ നിന്ന് വിലക്കിയത് അദ്ദേഹത്തെ തളര്‍ത്തിയിരുന്നു. അമ്മയുടെ യോഗത്തില്‍ ചില പ്രമുഖ താരങ്ങളുള്‍പ്പെടെ തിലകനെ അപമാനിച്ചതും പുറത്തു വന്നിരുന്നു. അവസാനകാലത്ത് അഞ്ജലീ മേനോന്റെ ഉസ്താദ് ഹോട്ടല്‍ പോലെ ചില സിനിമകളില്‍ ഉജ്ജ്വല അഭിനയം തിലകന്‍ കാഴ്ചവച്ചെങ്കിലും അദ്ദേഹത്തിനെതിരായ വിലക്ക് ഔദ്യോഗികമായി നിലനില്‍ക്കുകതന്നെ ചെയ്തു.

Also Read:
പ്രതികള്‍ക്കെതിരെ ചുമത്തിയത് വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാനുള്ള ശ്രമം അടക്കം നാല് വകുപ്പുകള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: CCI penalty for Amma and Fefka, Justice for Vinayan, Thiruvananthapuram, Director, Technology, News, Cinema, Complaint, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia