SWISS-TOWER 24/07/2023

നടി സോനം കപൂറിന്റെ ഡെല്‍ഹിയിലെ വീട്ടില്‍ മോഷണം; വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങളും പണവും അടക്കം നഷ്ടപ്പെട്ടത് 2.4 കോടിയെന്ന് പൊലീസ്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 09.04.2022) ബോളിവുഡ് താരം സോനം കപൂറിന്റെയും ഭര്‍ത്താവ് ആനന്ദ് അഹൂജയുടേയും ഡെല്‍ഹിയിലെ വീട്ടില്‍ മോഷണം നടന്നതായി പൊലീസ്. വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങളും പണവുമടക്കം 2.4 കോടി രൂപയോളം നഷ്ടപ്പെട്ടതാണ് സൂചന.

നടി സോനം കപൂറിന്റെ ഡെല്‍ഹിയിലെ വീട്ടില്‍ മോഷണം; വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങളും പണവും അടക്കം നഷ്ടപ്പെട്ടത് 2.4 കോടിയെന്ന് പൊലീസ്

മോഷണം നടന്ന വിവരം വീട്ടുകാര്‍ അറിയുന്നത് ഫെബ്രുവരി 11 നാണ്. രണ്ടാഴ്ചക്ക് ശേഷം ഫെബ്രുവരി 23 നാണ് ഇതുസംബന്ധിച്ച് കുടുംബം പരാതി നല്‍കിയതെന്ന് പൊലീസ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. നിലവില്‍ ഭര്‍ത്താവ് ആനന്ദ് അഹുജയോടൊപ്പം ലന്‍ഡനിലാണ് സോനം കപൂര്‍. ആനന്ദ് അഹൂജയുടെ മാതാപിതാക്കളായ ഹരീഷ് അഹൂജ, പ്രിയ ആഹൂജ, മുത്തശ്ശി സര്‍ള അഹൂജ എന്നിവരാണ് മോഷണം നടന്ന വീട്ടില്‍ താമസിക്കുന്നത്.

തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 21ന് സര്‍ള അഹൂജ പണവും ആഭരണങ്ങളും സൂക്ഷിച്ച ബാഗ് നോക്കിയപ്പോള്‍ അത് അവിടെ ഉണ്ടായിരുന്നില്ല. ബാഗില്‍ ഏകദേശം 1.41 കോടി രൂപയും ആഭരണങ്ങളുമാണ് ഉണ്ടായിരുന്നത്. 2.4 കോടി രൂപയുടെ സാധനങ്ങള്‍ കളവുപോയതായാണ് കണക്കാക്കപ്പെടുന്നത്.

വീട്ടില്‍ കുറേ ദിവസങ്ങള്‍ തെരഞ്ഞിട്ടും ബാഗ് ലഭിക്കാതായതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. രണ്ട് വര്‍ഷമായി സര്‍ള അഹൂജ ഈ ബാഗിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. ഇപ്പോള്‍ ആവശ്യം വന്നതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കാണാനില്ലെന്ന് മനസിലായത്.

പരാതി സ്വീകരിച്ചതിനുശേഷം വീട്ടിലെ ജോലിക്കാരടക്കം 25 പേരെ പൊലീസ് ചോദ്യം ചെയ്തു. രണ്ടു വര്‍ഷത്തിനിടെ വീട്ടില്‍ ജോലിക്ക് നിന്ന പലരും പിരിഞ്ഞുപോയിട്ടുണ്ട്. പുതുതായി വന്നവരുമുണ്ട്. സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. ഗര്‍ഭിണി ആയതിനാല്‍ സോനം പുതിയ ചിത്രങ്ങളിലൊന്നും അഭിനയിക്കുന്നില്ല.

Keywords: Cash, jewellery worth Rs 2.4 cr stolen from Sonam Kapoor's Delhi house, New Delhi, News, Cinema, Actress, Bollywood, Robbery, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia