കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ വോടര്‍മാര്‍ക്ക് വന്‍ തോതില്‍ പണം നല്‍കുന്നുവെന്ന് കമല്‍ഹാസന്‍; തൊണ്ടാമുത്തൂരില്‍ അണ്ണാഡിഎംകെ, ബിജെപി-ഡിഎംകെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
Apr 6, 2021, 15:47 IST
ചെന്നൈ: (www.kvartha.com 06.04.2021) തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒരു മണിവരെ 39.61% ആണ് പോളിങ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു 1% കുറവാണിത്. വിരുദുനഗര്‍ ജില്ലയിലാണു മികച്ച പോളിങ്, 41.79%. തിരുനെല്‍വേലിയിലാണ് ഏറ്റവും കുറവ്32.29%. ചെന്നൈയില്‍ 37.16 %.
വോടെടുപ്പ് പൊതുവെ സമാധാനപരമാണെങ്കിലും കോയമ്പത്തൂര്‍ തൊണ്ടാമുത്തൂരില്‍ അണ്ണാഡിഎംകെ, ബിജെപി-ഡിഎംകെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ബൂത്ത് സന്ദര്‍ശനത്തിനെത്തിയ ഡിഎംകെ സ്ഥാനാര്‍ഥി കാര്‍ത്തികേയ ശിവസേനാപതിയെ അണ്ണാഡിഎംകെ, ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതാണു സംഘര്‍ഷത്തിനിടയാക്കിയത്. പൊലീസെത്തി പ്രവര്‍ത്തകരെ പിരിച്ചുവിട്ടു. എടപ്പാടി സര്‍കാരിലെ കരുത്തനായ മന്ത്രി എസ് പി വേലുമണിയാണു മണ്ഡലത്തിലെ അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി.
മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍, മക്കള്‍ ശ്രുതി ഹാസന്‍, അക്ഷര ഹാസന്‍, നടന്മാരായ രജനികാന്ത്, സൂര്യ, കാര്‍ത്തി, വിജയ്, അജിത് കുമാര്‍, ഭാര്യ ശാലിനി, മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം, കോണ്‍ഗ്രസ് നേതാവ് ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം തുടങ്ങിയര്‍ രാവിലെ തന്നെ വോടു രേഖപ്പെടുത്തി.
234 നിയോജക മണ്ഡലങ്ങളിലായി 3,998 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. കന്യാകുമാരിയില്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നു. 10 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ തുണയ്ക്കുമെന്ന് അണ്ണാ ഡിഎംകെ സഖ്യം കരുതുമ്പോള്‍ ഭരണവിരുദ്ധ വികാരം വോടായി മാറുമെന്നാണ് ഡിഎംകെ സഖ്യത്തിന്റെ കണക്കുകൂട്ടല്‍. കരുണാനിധിയും ജയലളിതയുമില്ലാത്ത തെരഞ്ഞെടുപ്പില്‍ ഇരുവരുടെയും ജനകീയ പദ്ധതികള്‍ വിഷയമാക്കിയായിരുന്നു ഇരു മുന്നണികളുടെയും പ്രചാരണം.
മൂന്നാം മുന്നണിയുമായി കമല്‍ഹാസനും, വിജയകാന്തിനൊപ്പം കൈകോര്‍ത്ത് ടിടിവി ദിനകരനും ശക്തമായി രംഗത്തുണ്ട്. എച്ച് വസന്തകുമാറിന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന കന്യാകുമാരി ലോക്‌സഭാ സീറ്റില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടാണ് ഏറ്റുമുട്ടല്‍.
അതേസമയം പുതുച്ചേരിയില്‍ 12 മണിവരെ 32% പോളിങ് നടന്നു. രാവിലെ കനത്ത പോളിങ് രേഖപ്പെടുത്തിയെങ്കിലും 11 മണിക്കു ശേഷം പോളിങ് ബൂത്തുകളില്‍ ആളൊഴിഞ്ഞു. കനത്ത ചൂടാണു കാരണം. കേരളത്തോടു ചേര്‍ന്നു കിടക്കുന്ന മാഹിയുള്‍പെടെ 30 മണ്ഡലങ്ങളാണു പുതുച്ചേരിയിലുള്ളത്.
Keywords: DMK candidate says he was assaulted by AIADMK men in Thondamuthur constituency, Chennai, News, Assembly-Election-2021, Cine Actor, Kamal Hassan, Cinema, TamilNadu-Election-2021, National, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.