SWISS-TOWER 24/07/2023

അക്രമിക്കപ്പെട്ട നടിയുടെ പേര് പരാമർശിച്ചു; പ്രമുഖ തിരക്കഥാകൃത്ത് എസ് എൻ സ്വാമിക്കെതിരെ കേസ്

 


കളമശ്ശേരി: (www.kvartha.com 02.07.2017) അക്രമിക്കപ്പെട്ട നടിയുടെ പേര് പരാമർശിച്ചതിന് പ്രമുഖ തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിക്കെതിരെ കേസ്. ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ നടിയുടെ പേര് വെളിപ്പെടുത്തിയതാണ് സ്വാമിക്ക് വിനയായത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയിൽ കളമശ്ശേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് എസ് എന്‍ സ്വാമി അക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയത്. നേരത്തെ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടെന്ന് കാണിച്ച് നടന്‍ അജു വര്‍ഗീസിനെതിരെയും ഗിരീഷ് ബാബു പരാതി നല്‍കിയിരുന്നു.

അക്രമിക്കപ്പെട്ട നടിയുടെ പേര് പരാമർശിച്ചു; പ്രമുഖ തിരക്കഥാകൃത്ത് എസ് എൻ സ്വാമിക്കെതിരെ കേസ്

നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇപ്പോൾ വൻ വിവാദങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നടിയുടെ അക്രമത്തിൽ ഒരു പ്രമുഖ നടനും നടിക്കും പങ്കുണ്ടെന്നും അവരെ സംരക്ഷിക്കാൻ ഉന്നത തലത്തിൽ ശ്രമം നടക്കുന്നുണ്ടെന്നും ആരോപണമുണ്ടായിരുന്നു. ഇതിനിടക്കാണ് നടിയുടെ പേര് പരമാർശിച്ചതിന് എസ് എൻ സ്വാമിക്കെതിരെ കേസെടുക്കുന്നത്.


Summary: Case against script writer S N Swami for unnecessarily  mention actress name those who assaulted. He mentioned her name during channel discussion. Kalamasseri police filed case against him as per complaint filed by Gireesh Babu. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia