അശ്ലീല സംഭാഷണം: ജ്യോതികയ്ക്കും സംവിധായകന്‍ ബാലയ്ക്കുമെതിരെ കേസ്
Nov 26, 2017, 15:04 IST
ചെന്നൈ: (www.kvartha.com 26.11.2017) അശ്ലീല സംഭാഷണം ഉപയോഗിച്ചുവെന്ന പരാതിയില്‍ തെന്നിന്ത്യന്‍ താരം ജ്യോതികയ്ക്കും സംവിധായകന്‍ ബാലയ്ക്കുമെതിരെ കേസെടുത്തു. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന നാച്ചിയാര്‍ എന്ന സിനിമയുടെ ടീസറില്‍ അശ്ലീല പദപ്രയോഗം നടത്തിയെന്ന് കാട്ടി മേട്ടുപാളയം സ്വദേശി രാജന്‍ സമര്‍പ്പിച്ച പരാതിയിലാണ് പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
പൊതുസ്ഥലത്ത് അസഭ്യവാക്കുകള്‍ ഉപയോഗിച്ചതിനും അത് ഇലക്ട്രോണിക് മാധ്യമത്തിലൂടെ പ്രക്ഷേപണം ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നത്. കേസ് നവംബര്‍ 28ന് മേട്ടുപാളയം കോടതി പരിഗണിക്കും.
നവംബര്‍ 15ന് പുറത്തിറങ്ങിയ സിനിമയുടെ ടീസറില്‍ ജ്യോതിക അവതരിപ്പിക്കുന്ന കഥാപാത്രം പുരുഷ കഥാപാത്രത്തെ അഭിസംബോധന ചെയ്യുന്ന വാക്കാണ് പരാതിക്കിടയാക്കിയത്. ഇത് അസഭ്യവാക്കായി ഉപയോഗിക്കുന്ന ഒന്നാണ്. സാധാരണ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയും ട്രെയിലറുകളും സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റിന് വിധേയമാക്കണം. എന്നാല്‍ നാച്ചിയാര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇതൊന്നും പാലിച്ചില്ലെന്ന് ആക്ഷേപമുണ്ട്. സിനിമയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ജ്യോതികയെത്തുന്നത്.

Also Read:
തെളിവ് ലഭിച്ചില്ല, പണം കണ്ടെത്തിയില്ല; ഹവാല സംഘമെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത 12 പേരെ വിട്ടയച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Case against Jyothika and director Bala for use of expletive in 'Naachiyar' teaser, Chennai, News, Police, Case, Court, Certificate, Cinema, Entertainment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.