Akshay Kumar Dons Turban | ജസ് വന്ത് ഗിലിന്റെ ജീവചരിത്രം അവതരിപ്പിക്കാനായി അക്ഷയ് കുമാര്‍ വീണ്ടും തലപ്പാവ് ധരിക്കുന്നു; ലന്‍ഡനില്‍ 100 ഏകര്‍ സ്ഥലത്ത് ചിത്രീകരണം ആരംഭിച്ചു
Jul 9, 2022, 22:00 IST
മുംബൈ: (www.kvartha.com) ബോളിവുഡ് താരം അക്ഷയ് കുമാര്‍ വീണ്ടും ബയോപിക് സിനിമയില്‍ അഭിനയിക്കുന്നു. കല്‍കരി ഖനിയില്‍ കുടുങ്ങിയ 65 ഖനിത്തൊഴിലാളികളെ രക്ഷിച്ച ചീഫ് മൈനിംഗ് എന്‍ജിനീയര്‍ ജസ് വന്ത് സിംഗ് ഗിലിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ലന്‍ഡനാണ് ലൊകേഷന്‍.
കാപ്‌സ്യൂള്‍ ഗില്‍ എന്നാണ് ചിത്രത്തിന്റെ പേര്. സിംഗ് ഈസ് കിംഗ്, സിംഗ് ഈസ് ബ്ലിംഗ്, കേസരി എന്നീ സിഖ് കഥാപാത്രങ്ങള്‍ക്ക് ശേഷം അക്ഷയ് വീണ്ടും തലപ്പാവ് അണിയുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
വാഷുവി, ജാകി ഭഗ്‌നാനൈ, പൂജാ എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ടിനു ദേശായി ആണ് സംവിധായകന്‍ സിനിമയുടെ ചിത്രീകരണത്തിനായി നിര്‍മാതാക്കളായ പൂജ എന്റര്‍ടൈന്‍മെന്റ് നഗരത്തിനടുത്തുള്ള ഒറ്റപ്പെട്ട 100 ഏകര്‍ സ്ഥലം ഏറ്റെടുത്ത് ചിത്രീകരണത്തിന് സജ്ജമാക്കിയതായി പിങ്ക് വില്ല റിപോര്‍ട് ചെയ്യുന്നു.
കുമുദ് മിശ്ര, പവന്‍ മല്‍ഹോത്ര, ദിബ്യേന്ദു ഭടാചാര്യ, രവി കിഷന്‍, വീരേന്ദ്ര സക്‌സേന, വരുണ്‍ ബഡോല, രാജേഷ് ശര്‍മ, അനന്ത് മഹാദേവന്‍ എന്നിവരാണ് ജസ് വന്ത് ഗിലിന്റെ ജീവചരിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'100 ഏകര്‍ സ്ഥലത്ത് രണ്ട് മാസം സിനിമയുടെ പ്രധാന രംഗങ്ങള്‍ ചിത്രീകരിക്കും. ജൂലൈ നാലിന് ഷൂടിംഗ് ആരംഭിച്ചു, ഓഗസ്റ്റ് അവസാനം വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 100 ഏകര്‍ സ്ഥലത്ത് വിവിധ ലൊകേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. യുകെയിലെ ഒരു ബോളിവുഡ് സിനിമയുടെ ഏറ്റവും വലിയ നിര്‍മാണ യൂനിറ്റാണ് ഇത്. 300-ലധികം ആളുകള്‍ സിനിമയുടെ ചിത്രീകരണത്തില്‍ ഏര്‍പെട്ടിട്ടുണ്ട്, ' പിങ്ക് വില്ല റിപോര്‍ട് അവകാശപ്പെടുന്നു.
'കാലഘട്ടത്തിന് അനുസരിച്ചുള്ള പ്രത്യേക കല്‍കരി ഖനന യൂനിറ്റും യുകെയില്‍ പുനര്‍നിര്‍മിച്ചു. അത് മാത്രമല്ല, ലന്‍ഡന്റെ പ്രാന്തപ്രദേശത്തുള്ള ഒരു യഥാര്‍ഥ കല്‍കരി ഖനന സ്ഥലത്ത് ടീം ഷൂടിംഗ് നടത്തും. ബ്രിടിഷ് ആര്‍മിയിലെ ധീരനായ സിഖ് സൈനികനായ ഇഷാര്‍ സിങ്ങിനെ അവതരിപ്പിച്ച അക്ഷയ് ചിത്രം കേസരിയെ പോലെ മറ്റൊരു ഇതിഹാസ നായകനാണ് ഈ ചിത്രത്തിലും ഉള്ളത്.
സിഖ് രൂപം മാറ്റിനിര്‍ത്തിയാല്‍, ഈ കഥാപാത്രത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി അക്ഷയ് കുറച്ച് ഭാരവും വെച്ചിട്ടുണ്ട്. അദ്ദേഹം അത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. ഷൂടിംഗ് ദിവസം കഴിയുന്തോറും ക്രമാനുഗതമായി ഭാരം വര്‍ധിക്കും, 'പിങ്ക് വില്ല റിപോര്‍ട് ചെയ്തു.
ഓഗസ്റ്റ് 11-ന് അക്ഷയ് കുമാറിന്റെ രക്ഷാബന്ധന്‍ റിലീസ് ചെയ്യും. നടന്റെ രാമസേതുവും സെല്‍ഫിയും റിലീസിനായി തയാറെടുക്കുന്നു. രോഹിത് ധവാന്റെ ആക്ഷന്‍ ചിത്രം ബഡേ മിയാന്‍ ഛോടേ മിയാന്‍ എന്ന ചിത്രത്തിനായി ടൈഗര്‍ ഷ്രോഫിനൊപ്പം അക്ഷയ് എത്തും.
Keywords: Capsule Gill: Akshay Kumar Dons The Turban Once Again For Jaswant Gill Biopic, Mumbai, Bollywood, News, Cinema, Cine Actor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.