തെരുവില്‍ വസ്ത്രമുരിഞ്ഞ നടിക്ക് വീട്ടില്‍ നിന്ന് ഇറക്കിവിടുമെന്ന ഭീഷണി; സിനിമാ സംഘടനയില്‍ അംഗത്വം നല്‍കില്ലെന്ന് ഭാരവാഹികള്‍

 


ഹൈദരാബാദ്: (www.kvartha.com 09.04.2018) സിനിമാ മേഖലയിലെ ലൈംഗിക ചൂഷണമാരോപിച്ചുകൊണ്ട് തെലുഗു ഫിലിം ചേംബര്‍ ഓഫിസിനു മുമ്പില്‍ വസ്തരമുരിഞ്ഞ് പ്രതിഷേധിച്ച നടിക്ക് മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനില്‍ അംഗത്വം നല്‍കില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. അതിരുവിട്ട പെരുമാറ്റമാണ് അവരെ മാറ്റിനിര്‍ത്താന്‍ കാരണമെന്ന് അസോസിയേഷന്‍ ഭാരവാഹിയായ ശിവജി രാജ വ്യക്തമാക്കി. ്അസോസിയേഷനില്‍ അംഗത്വത്തിന് നേരത്തെ അപേക്ഷഫോം നല്‍കിയെങ്കിലും പൂരിപ്പിച്ച് നല്‍കിയിട്ടില്ലെന്ന് രാജ കുറ്റപ്പെടുത്തി.

താമസസ്ഥലത്തു നിന്നും ഇറക്കിവിടുമെന്ന് വീട്ടുടമസ്ഥന്‍ ഭീഷണിപ്പെടുത്തിയതായി നടി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

തെരുവില്‍ വസ്ത്രമുരിഞ്ഞ നടിക്ക് വീട്ടില്‍ നിന്ന് ഇറക്കിവിടുമെന്ന ഭീഷണി; സിനിമാ സംഘടനയില്‍ അംഗത്വം നല്‍കില്ലെന്ന് ഭാരവാഹികള്‍

അസോസിയേഷനില്‍ അംഗത്വം നല്‍കുന്നില്ലെന്നും തെലങ്കാനയില്‍ നിന്നുള്ള കലാകാരികള്‍ക്ക് തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയില്‍ വേണ്ടത്ര അവസരങ്ങള്‍ നല്‍കുന്നില്ലെന്നും ആരോപിച്ചാണ് നടി ശ്രീ റെഡ്ഡി തെരുവില്‍ വസ്ത്രമുരിഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Hyderabad, News, Actress, Cinema, Association, Facebook, House, Can't give her membership: Film association on Telugu actress who stripped in protest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia