അമലാ പോള്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അമലാ പോള്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ
തെന്നിന്ത്യന്‍ സിനിമയിലെ പുത്തന്‍ തരംഗമായ അമലപോള്‍ നിര്‍മാതാക്കള്‍ക്കെതിരെ രംഗത്ത്. താരങ്ങള്‍ മാനേജര്‍മാരെ വയ്ക്കരുതെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാടിനെതിരെയാണ് അമലാപോള്‍ രംഗത്തെത്തിയത്. മാനേജര്‍മാരെ ഒഴിവാക്കണമെന്നുള്ള നിര്‍മ്മാതാക്കളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അമലാ പോള്‍ പറഞ്ഞു.

തന്റെ മാനേജരെ അംഗീകരിക്കാത്ത നിര്‍മ്മാതാവുമായി സഹകരിക്കാന്‍ കഴിയില്ല. തനിക്ക് തന്റേതായ ചില നിബന്ധനകളുണ്ട്. അത് മറ്റാര്‍ക്കും വേണ്ടി മാറ്റാന്‍ കഴിയില്ല, ഇത്തരം കാര്യങ്ങള്‍ വ്യക്തിപരമാണ്. ഇതേ ചൊല്ലി തര്‍ക്കത്തിന് ഇല്ല-അമല പറഞ്ഞു.

അമലാ പോളിന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി നിര്‍മ്മാതാക്കളും രംഗത്തെത്തി. അമലാ പോള്‍ നായികയായ റണ്‍ ബേബി റണ്‍ തിയറ്ററുകളില്‍ നിറഞ്ഞോടുന്നതിനിടെയാണ് താരത്തിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന തിരിഞ്ഞിരിക്കുന്നതെന്നും ശ്രദ്ധേയം. പത്മപ്രിയയുടെ മാനേജര്‍ക്കെതിരെ പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മലയാള സിനിമയില്‍ താരങ്ങള്‍ മാനേജര്‍മാരെ ഒഴിവാക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനമെടുത്തത്.

key words: amala paul, Malayalam film , Mammootty,  Face to Face , V M Vinu, Major Ravi, Mohanlal, Karmayodha, Dileep, My Boss, Dulquer Salman, Theevram, Lal quer Salman, Theevram, Lal Jose,  Prithviraj , Ayalum Njanum Thammil, Kunchacko Boban, Jayasurya ,101 Weddings, Shafi, Rajeev Ravi,  Fahadh Faasil starrer, Annayum Rasoolum, Shajoon Kariyal ,Chettaayees, Nivin Pauly
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia