തിരുവനന്തപുരം: (www.kvartha.com 11.12.2017) ജോണി ഹെന്‍ഡ്രിക്സിന്റെ കൊളംബിയന്‍ ചിത്രം കാന്‍ഡലേറിയയും അമിത് വി മസുര്‍ക്കറുടെ ഇന്ത്യന്‍ ചിത്രം ന്യൂട്ടണും ചലച്ചിത്രമേളയുടെ മൂന്നാം ദിനം കൈയ്യടക്കി. ഇരു ചിത്രങ്ങള്‍ക്കും പ്രേക്ഷകരുടെ മികച്ച പ്രതികരണം ലഭിച്ചു. വൃദ്ധ ദമ്പതിമാരുടെ ജീവിതമാണ് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച കാന്‍ഡലേറിയയുടെ ഇതിവ്യത്തം. കളഞ്ഞുകിട്ടിയ ക്യാമറയിലൂടെ ജീവിത മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തി അവര്‍ ആസ്വദിക്കുന്നു.
കാട്ടിനുള്ളിലെ തെരഞ്ഞെടുപ്പു ദൗത്യത്തിനായി നിയോഗിക്കപ്പെട്ട ന്യൂട്ടണ്‍ കുമാര്‍ എന്ന യുവാവിന്റെ കഥയാണ് ന്യൂട്ടന്റെ പ്രമേയം. അപകടകരമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്ന ചെറുപ്പക്കാരന്റെ ജീവിതപോരാട്ടത്തെ നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.
മലയാളി സംവിധായകനായ സഞ്ജു സുരേന്ദ്രന്റെ 'ഏദന്‍' എന്ന ചിത്രത്തെ വരവേല്‍ക്കാന്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. കഥയ്ക്കുള്ളില്‍ നിന്ന് പുതിയ കഥ വിരിയുന്ന ആഖ്യാനരീതി സ്വീകരിച്ച ഏദന്റേത് ആദ്യ പ്രദര്‍ശനമായിരുന്നു. റെട്രോസ്പെക്ടീവില്‍ പ്രദര്‍ശിപ്പിച്ച അലക്സാണ്ടര്‍ സുക്കറോവിന്റെ ദ വോയ്സ് ഓഥ് സുക്കറോവ്, ലോകസിനിമാവിഭാഗത്തിലെ തായ്ലന്റ് ചിത്രം സമൂയ് സോങ് എന്നീ ചിത്രങ്ങളും മികച്ച പ്രതികരണം നേടി.

Keywords: Candaleria is the best permorming cinema to IFFK, Thiruvananthapuram, News, IFFK, Couples, Youth, Malayalam, Director, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.