'ദ കശ്മീർ ഫയൽസ്' സിനിമയെ വിമർശിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി; ചിത്രം ബോധപൂർവം മറച്ചുവെച്ച സത്യത്തെയാണ് ഉയർത്തിക്കാട്ടുന്നതെന്ന് നരേന്ദ്ര മോഡി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 15.03.2022) അടുത്തിടെ റിലീസായ ‘ദ കശ്മീർ ഫയൽസ്’ സിനിമയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ഇത്തരം സിനിമകൾ 'സത്യം വെളിപ്പെടുത്തുന്നു' എന്നും അതിനെ അപകീർത്തിപ്പെടുത്താൻ പ്രചാരണം നടക്കുന്നുവെന്നും ചൊവ്വാഴ്ച ഡൽഹിയിൽ ബിജെപി പാർലമെന്ററി പാർടി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. ഇനിയും ഇത്തരം സിനിമകൾ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
                           
'ദ കശ്മീർ ഫയൽസ്' സിനിമയെ വിമർശിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി; ചിത്രം ബോധപൂർവം മറച്ചുവെച്ച സത്യത്തെയാണ് ഉയർത്തിക്കാട്ടുന്നതെന്ന് നരേന്ദ്ര മോഡി

സിനിമയെ വിമർശിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി, ബോധപൂർവം മറച്ചുവെച്ച സത്യത്തെയാണ് ഇത് ഉയർത്തിക്കാട്ടുന്നതെന്നും പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പതാക എപ്പോഴും ഉയർത്തുന്ന ആളുകൾ അഞ്ചാറു ദിവസമായി പ്രക്ഷോഭത്തിലാണ്. വസ്തുതകളുടെയും കലയുടെയും അടിസ്ഥാനത്തിൽ സിനിമയെ അവലോകനം ചെയ്യുന്നതിനു പകരം സിനിമയെ അപകീർത്തിപ്പെടുത്താനുള്ള പ്രചാരണമാണ് നടക്കുന്നതെന്നും മോഡി വ്യക്തമാക്കി.

മാർച് 11 ന് പുറത്തിറങ്ങിയ ‘ദി കശ്മീർ ഫയൽസ്’, കശ്മീരി ഹിന്ദുക്കളുടെ താഴ്‌വരയിൽ നിന്നുള്ള പലായനത്തെ ചിത്രീകരിക്കുന്നു.വിവേക് ​​രഞ്ജൻ അഗ്നിഹോത്രി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

Keywords:  News, National, New Delhi, BJP, Kashmir, Narendra Modi, Prime Minister, Top-Headlines, Cinema, Minister, The Kashmir Files, Campaign being run to discredit the fiml: PM Modi lauds 'The Kashmir Files' at BJP key meet.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia