വിളിച്ചത് സുഹൃത്തിന് ഫോണിനുവേണ്ടി, സഹായിക്കുമെന്നുകരുതി, മുകേഷേട്ടനോട് ഒരു പ്രശ്‌നവുമില്ലെന്ന് വിവാദത്തിലായ കുട്ടി; 10-ാം ക്ലാസുകാരന്‍ പാര്‍ടി കുടുംബത്തിലെ അംഗമാണെന്നും പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും സിപിഎം പ്രദേശിക നേതൃത്വം

 


കൊല്ലം: (www.kvartha.com 05.07.2021) സഹായം ആവശ്യപ്പെട്ട് കൊല്ലം എംഎല്‍എ മുകേഷിനെ ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞു. പാലക്കാട് ഒറ്റപ്പാലം മീറ്റ് ന സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥി വിഷ്ണുവാണ് ഫോണ്‍ വിളിച്ചത്. സുഹൃത്തിന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം തേടിയാണ് വിളിച്ചതെന്ന് കുട്ടിയും ബന്ധുക്കളും പറയുന്നു.

വിളിച്ചത് സുഹൃത്തിന് ഫോണിനുവേണ്ടി, സഹായിക്കുമെന്നുകരുതി, മുകേഷേട്ടനോട് ഒരു പ്രശ്‌നവുമില്ലെന്ന് വിവാദത്തിലായ കുട്ടി; 10-ാം ക്ലാസുകാരന്‍ പാര്‍ടി കുടുംബത്തിലെ അംഗമാണെന്നും പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും സിപിഎം പ്രദേശിക നേതൃത്വം

വി കെ ശ്രീകണ്ഠന്‍ എംപി സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് ഒറ്റപ്പാലം സിഐടിയു ഓഫിസിലാണ് ഇപ്പോള്‍ കുട്ടിയുള്ളത്. തുടര്‍ന്ന് പ്രാദേശിക സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ കുട്ടി പ്രതികരണവുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.

കുട്ടിയുടെ പ്രതികരണത്തില്‍ നിന്ന്;

മുകേഷേട്ടനെ വിളിച്ചിരുന്നു. അപ്പോള്‍ മുകേഷേട്ടന്‍ ഗൂഗിള്‍ മീറ്റിങ്ങിലാണെന്ന് പറഞ്ഞു. കുറച്ചുകഴിഞ്ഞ് വിളിക്കാനും പറഞ്ഞു. പിന്നീട് ഞാന്‍ ആറ് തവണ വിളിച്ചു. ആറാമത്തെ തവണ വിളിച്ചപ്പോള്‍ ഗൂഗിള്‍ മീറ്റ് കട്ടായി എന്ന് പറഞ്ഞു മുകേഷേട്ടന്‍ തിരിച്ചുവിളിച്ചു. ഞാന്‍ ഫോണ്‍ വിളിച്ചത് റെകോര്‍ഡ് ചെയ്തത് സിനിമാ നടനെ വിളിച്ചതുകൊണ്ടാണ്. സ്‌കൂളില്‍ ഒരുപാട് കുട്ടികള്‍ക്ക് ഫോണ്‍ ഇല്ലാത്തവര്‍ ഉണ്ട്.

അതിനൊരു സഹായത്തിന് സിനിമാനടന്‍ കൂടി അല്ലേ..അതുകൊണ്ടാണ് വിളിച്ചത്. ആറ് പ്രാവശ്യം വിളിച്ചതുകൊണ്ടാവും ദേഷ്യപ്പെട്ടത്. എനിക്കതില്‍ ഒരു പ്രശ്നവും ഇല്ല. കൂട്ടുകാരന് ഫോണ്‍ കിട്ടാനാണ് മുകേഷേട്ടനെ വിളിച്ചത്. അദ്ദേഹം ഫോണ്‍ ഇല്ലാത്തവര്‍ക്ക് ഫോണ്‍ വാങ്ങിക്കൊടുക്കുന്നതായി കേട്ടിരുന്നു.

എനിക്ക് ഫോണ്‍ കിട്ടാന്‍ കുറേ ബുദ്ധിമുട്ടിയിരുന്നു. അമ്മയുടെ ശമ്പളം ഒക്കെ ഉപയോഗിച്ചാണ് ഫോണ്‍ വാങ്ങിയത്. ബാക്കിയുള്ള കുട്ടികള്‍ എത്ര കഷ്ടപ്പെടുന്നുണ്ടാകും അതുവിചാരിച്ചാണ് വിളിച്ചത്.

റെകോര്‍ഡ് ചെയ്ത സംഭാഷണം കൂട്ടുകാരന് മാത്രമെ ഷെയര്‍ ചെയ്തുകൊടുത്തുള്ളുവെന്നും കുട്ടി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ വോയിസ് പ്രചരിക്കപ്പെട്ടത് എങ്ങനെയാണെന്ന് അറിയില്ലെന്നും വിഷ്ണു പറയുന്നു.

അതിനിടെ പാര്‍ടി കുടുംബത്തിലെ അംഗമാണ് വിഷ്ണുവെന്നും പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും സിപിഎം പ്രദേശിക നേതൃത്വം വ്യക്തമാക്കി.

വിദ്യാര്‍ഥിയോട് മുകേഷ് രൂക്ഷമായി പ്രതികരിക്കുന്ന ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി എത്തിയ മുകേഷ് തെരഞ്ഞെടുപ്പില്‍ ജയിച്ച ശേഷം ചിലര്‍ നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്യുന്നുവെന്ന് പറഞ്ഞിരുന്നു. സഹായം തേടിയ വിദ്യാര്‍ഥിയെ വച്ച് ഗൂഢാലോചന നടത്തിയതാണെന്നും രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

Keywords: Called a friend for the phone, no problem with Mukesh, says the boy who heard the swearing, Kollam, News, Trending, Phone call, Actor, Mukesh, Controversy, Kerala, Cinema.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia