C Lalitha | കര്‍ണാടക സംഗീത ലോകത്ത് പ്രശസ്തരായ ബോംബെ സിസ്റ്റേര്‍സിലെ ലളിത അന്തരിച്ചു

 



ചെന്നൈ: (www.kvartha.com) കര്‍ണാടക സംഗീത ലോകത്ത് ബോംബെ സിസ്റ്റേര്‍സ് എന്ന പേരില്‍ പ്രശസ്തരായ സഹോദരിമാരില്‍ ഇളയവളായ സി ലളിത (85) അന്തരിച്ചു. ചൊവ്വാഴ്ച ചെന്നൈയില്‍ വച്ചാണ് ലളിതയുടെ അന്ത്യം. 

1963 മുതല്‍ കര്‍ണാടക സംഗീത ലോകത്തെ പ്രശസ്തമായ പേരുകളാണ് ബോംബെ സിസ്റ്റേര്‍സ് എന്ന് അറിയപ്പെടുന്ന സി ലളിതയുടെയും, സി സരോജത്തിന്റെയും. ഒരു കച്ചേരിക്ക് ശേഷം ഒരു സ്വാമി ബോംബെ സിസ്റ്റേര്‍സ് എന്ന് വിളിച്ച് ആശീര്‍വദിച്ചതിന് ശേഷമാണ് ഇരുവരും അത് ഔദ്യോഗിക പേരായി ഉപയോഗിക്കാന്‍ തുടങ്ങിയത്. 

C Lalitha | കര്‍ണാടക സംഗീത ലോകത്ത് പ്രശസ്തരായ ബോംബെ സിസ്റ്റേര്‍സിലെ ലളിത അന്തരിച്ചു


എന്‍ ചിദംബരം അയ്യരുടെയും മുക്താംബാളുടെയും മക്കളായി തൃശ്ശൂരിലാണ് ലളിതയും സരോജയും ജനിച്ചത്. ഏറെക്കാലം വളര്‍ന്നത് മുംബൈയില്‍ ആയിരുന്നു. അഞ്ച് പതിറ്റാണ്ട് ഇരുവരും ഒരുമിച്ചാണ് സംഗീത കച്ചേരികള്‍ നടത്തിയത്. എന്നാല്‍ സംഗീത ജീവിതത്തിന്റെ വലിയൊരു പങ്കും സഹോദരിമാര്‍ ചിലവഴിച്ചത് ചെന്നൈയിലാണ്. 

ശങ്കരാചാര്യ സ്‌ത്രോങ്ങള്‍ക്ക് അടക്കം സംഗീത രൂപം നല്‍കിയ ഇവര്‍ തമിഴ്, സംസ്‌കൃതം, കന്നട, തെലുഗു, ഹിന്ദി, മറാഠി ഭാഷകളില്‍ ആല്‍ബങ്ങള്‍ ഇറക്കിയിട്ടുണ്ട്. തനിച്ച് പാടേണ്ടിവരും എന്നതിനാല്‍ സിനിമയില്‍ ലഭിച്ച അവസരങ്ങള്‍ ഈ സഹോദരിമാര്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. 2020 ല്‍ ഇരുവര്‍ക്കും പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. 

Keywords:  News,National,India,Entertainment,Singer,Top-Headlines,Latest-News,Death,Cinema,Sisters, Padmasree, C Lalitha, younger of noted Carnatic duo Bombay Sisters, dies at 84 in Chennai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia