SWISS-TOWER 24/07/2023

മലയാളികള്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പൃഥിരാജ് ടീമിന്റെ ബ്രോ ഡാഡി ജനുവരി 26 മുതല്‍ ഡിസ്‌നി+ഹോട് സ്റ്റാറില്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 06.01.2022) മലയാളി പ്രേക്ഷകര്‍ ഇന്നേവരെ കാണാത്ത ഒരു അച്ഛനും മകനും. തീര്‍ത്തും വ്യത്യസ്തരായ ആ രണ്ടുപേരുടെ ജീവിതത്തിലുണ്ടാകുന്ന കോമഡികളും ട്വിസ്റ്റുകളും കോര്‍ത്തിണക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന 'ബ്രോ ഡാഡി' ജനുവരി 26 മുതല്‍ ഡിസ്നി+ഹോട് സ്റ്റാറില്‍.

ലൂസിഫറിനുശേഷം പൃഥിരാജ് വീണ്ടും സംവിധായക കുപ്പായം അണിയുന്ന ഈ ചിത്രത്തിലും നായകവേഷത്തില്‍ എത്തുന്നത് മലയാളികളുടെ സ്വന്തം നടന വിസ്മയം മോഹന്‍ലാലാണ്. പൃഥ്വിരാജിനൊപ്പം കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, കനിഹ, ഉണ്ണി മുകുന്ദന്‍, ജഗദീഷ് തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Aster mims 04/11/2022

മലയാളികള്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പൃഥിരാജ് ടീമിന്റെ ബ്രോ ഡാഡി ജനുവരി 26 മുതല്‍ ഡിസ്‌നി+ഹോട് സ്റ്റാറില്‍

ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നതിങ്ങനെ:

'കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ക്ലീന്‍ ഫാമിലി എന്റര്‍ടെയിനറാണ് ബ്രോ ഡാഡി. ലൂസിഫറിന് ശേഷം വീണ്ടും പൃഥിക്കൊപ്പം മറ്റൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. പൃഥ്വിയിലെ സംവിധായകനും ഞാനും തമ്മിലുള്ള കെമിസ്ട്രി ബ്രോ ഡാഡിയിലും വര്‍കൗട്ട് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകര്‍ ഈ സിനിമ ഏറ്റെടുക്കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്.'

രണ്ട് തലമുറകള്‍ക്കിടയിലുള്ള നര്‍മവും ബന്ധവും സന്തോഷവുമെല്ലാം പറയുന്ന കംപ്ലീറ്റ് എന്റര്‍ടെയിനറായിരിക്കും ബ്രോ ഡാഡിയെന്ന് നടനും സംവിധായകനുമായ പൃഥിരാജ് അഭിപ്രായപ്പെട്ടു. ഏറെ എക്‌സൈറ്റഡായി ചെയ്ത പ്രൊജക്റ്റാണിതെന്നും ബ്രോ ഡാഡിയെ പ്രേക്ഷകര്‍ എങ്ങനെയാണ് സ്വീകരിക്കുന്നതെന്നറിയാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും പൃഥിരാജ് കൂട്ടിച്ചേര്‍ത്തു.


Keywords:  Bro Daddy to stream on Disney+ Hotstar from January 26, Kochi, News, Director, Social Media, Cinema, Entertainment, Mohanlal, Prithvi Raj, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia