സമകാലിക രാഷ്ട്രീയ -സാംസ്കാരിക വിഷയങ്ങൾ അവതരിപ്പിക്കുന്നതിൽ ബ്രണ്ണൻ കോളജ് മാഗസിന് പിഴവ് പറ്റിയോ?

 


തലശ്ശേരി: (www.kvartha.com 14.06.2017) തലശ്ശേരി ബ്രണ്ണന്‍ കോളജ് മാഗസിൻ വിവാദത്തില്‍. തിയേറ്ററില്‍ സിനിമപ്രദര്‍ശനത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കാനുള്ള നിര്‍ദേശത്തെ പരിഹസിക്കുന്നതിനായി രേഖാചിത്രങ്ങള്‍ ചേര്‍ത്തതാണ് വിവാദത്തിനിടയാക്കിയത്. ദേശീയഗാനം സ്‌ക്രീനില്‍ വരുമ്പോള്‍ തിയേറ്ററിലെ കസേരകള്‍ക്ക് പിന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ട് പേരുടെ രേഖാചിത്രമാണ് ചേര്‍ത്തിരിക്കുന്നത്.

പെല്ലറ്റ് എന്ന് പേരിട്ടിരിക്കുന്ന മാസികയുടെ പതിമൂന്നാം പേജിലാണ് ദേശീയഗാനത്തേയും ദേശീയപതാകയേയും അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ ചേര്‍ത്തിട്ടുള്ളത്. 'കസേരവിട്ട് എഴുന്നേല്‍ക്കുന്ന രാഷ്ട്രസ്‌നേഹം തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്‌നേഹം' എന്ന അടിക്കുറിപ്പോടെ ചേര്‍ത്ത ചിത്രമാണ് വിവാദമായത്.
 
സമകാലിക രാഷ്ട്രീയ -സാംസ്കാരിക വിഷയങ്ങൾ അവതരിപ്പിക്കുന്നതിൽ ബ്രണ്ണൻ കോളജ് മാഗസിന് പിഴവ് പറ്റിയോ?

രാഷ്ട്രീയ വിഷയങ്ങള്‍ പ്രമേയമാക്കി വരച്ച കാരിക്കേച്ചറുകളും വിമർശനങ്ങളിലുൾപ്പെടുന്നു. വിലകുറഞ്ഞ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി കോളജ് യൂണിയന്‍ ഭരിക്കുന്ന എസ് എഫ് ഐ മാസികയെ ഉപയോഗിച്ചുവെന്നാണ് പ്രധാന ആരോപണം. കോളേജ് മാഗസിൻ വിവാദമായ സാഹചര്യത്തില്‍ മാഗസിന്റെ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. വിതരണം ചെയ്ത കോപ്പികള്‍ തിരിച്ചെടുക്കണോ ബാക്കിയുള്ള വിതരണം ചെയ്യണോ, മറ്റു നടപടികൾ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അധ്യാപകരുടെ യോഗം വിളിച്ചിട്ടുണ്ട്.

അശ്ലീല ചിത്രീകരണങ്ങളും സി പി എം അനുകൂല ലേഖനങ്ങളും അടങ്ങിയതാണ് മാഗസിനെന്ന് എ ബി വി പിയും, കെ എസ് യുവും ആരോപിക്കുന്നു. സമകാലിക തോക്കിന്‍ കുഴലിനെ അശ്ലീലമാക്കിയും ഹിന്ദുത്വ ചിഹ്നമാക്കിയും ചില സന്യാസിമാരെ അനുസ്മരിപ്പിക്കും വിധവും അവതരിപ്പിച്ചിട്ടുണ്ട്.

കോളജുകളിലെ മാഗസിനുകളിലുള്ള വിഷയങ്ങൾ മുമ്പും വിവാദമായിട്ടുണ്ട്. ശ്രീ ഗുരുവായൂരപ്പൻ കോളജിലും ഇതിനിടെ ഇതുപോലൊരു സംഭവം നടന്നിരുന്നു. വർഷങ്ങളുടെ പാരമ്പര്യമുള്ള കേരളത്തിലെ പൈതൃക കോളജുകളിൽ ഒന്നായ ബ്രണ്ണനിൽ ഇതിനു മുമ്പും മാഗസിനുമായി ബന്ധപ്പെട്ട വിമർശങ്ങൾ ഉയർന്നു വന്നിട്ടുണ്ടായിരുന്നു.

Summary
: Thalassery Brennen College Magazine is in controversy. The controversy erupted in the theater to get rid of the national Anthem.

Keywords: National, India, Kerala, Education, Magazine, Controversy, ABVP, KSU, SFI, Thalassery, Theater, Cinema, Politics, News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia