അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തരംഗമായി മാറിയ പ്രിയ വാര്യരുടെ കിടിലന്‍ നൃത്ത ചുവടുകള്‍ ശ്രദ്ധനേടുന്നു; തകര്പന് പാട്ടിനൊപ്പം താരത്തിന്റെ മ്യൂസിക് വീഡിയോ കാണാം
Jan 15, 2021, 09:12 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 15.01.2021) ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ 'മാണിക്യമലരായ പൂവെ..' എന്ന ഗാന രംഗത്തിലൂടെ തന്നെ ആരാധകരെ വാരികൂട്ടിയ നായികയാണ് പ്രിയ പ്രകാശ് വാര്യര്‍. ഇപ്പോഴിതാ പ്രിയ പാടി അഭിനയിച്ച തെലുങ്ക് മ്യൂസിക് വീഡിയോ ആണ് ശ്രദ്ധനേടുന്നത്.
'ലഡി ലഡി' എന്നു തുടങ്ങുന്ന ഗാനരംഗത്തില്‍ ഗ്ലാമറസ് ലുകിലാണ് പ്രിയയുടെ തകര്പന് ഡാന്‍സ്. രോഹിത് നന്ദന് എന്ന പുതുമുഖ നടനൊപ്പമാണ് പ്രിയയുടെ ചുവടുവയ്ക്കുന്നത്. പ്രിയയുടെ പ്രകടനം തന്നെയാണ് വീഡിയോയുടെ പ്രധാന ആകര്‍ഷണം.
ശ്രീചരണ്‍ സംഗീതം കൊടുത്തിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് രാഹുലും പ്രിയയും ചേര്‍ന്നാണ്. രഘു ഥാപാ ആണ് വരികള്‍ എഴുതിയിരിക്കുന്നത്.
മലയാള സിനിമയില്‍ ക്ലിക്കായതിന് പിന്നാലെ ബോളിവുഡിലും കന്നഡത്തിലുമെല്ലാം പ്രിയ വാര്യര്‍ അരങ്ങേറ്റം കുറിച്ചു. സിനിമാ തിരക്കുകള്‍ക്കിടയിലും സമൂഹമാധ്യമങ്ങളിലും പ്രിയ സജീവമാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

