Breaking Bad | 'ബ്രേകിംഗ് ബാഡ്' വെബ് സീരീസിന്റെ സ്ട്രീമിങ് നെറ്റ്ഫ്ലിക്സ് അവസാനിപ്പിക്കുകയാണെന്ന് റിപോര്‍ട്
Jul 28, 2022, 13:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) 'ബ്രേകിംഗ് ബാഡ്' വെബ് സീരീസിന്റെ സ്ട്രീമിങ് നെറ്റ്ഫ്ലിക്സ് അവസാനിപ്പിക്കുകയാണെന്നാണ് ഗെയിംറാന്റ് റിപോര്‍ട് ചെയ്യുന്നു. ബ്രേകിംഗ് ബാഡിനായി നിര്‍മാതാക്കളായ സോനി ടെലിവിഷനും നെറ്റ്ഫ്ലിക്സും തമ്മിലുള്ള കരാര്‍ 2025 ഫെബ്രുവരി 10ന് അവസാനിക്കും. ഇതിനു മുന്‍പ് ഇരു പാര്‍ടികളും തമ്മില്‍ കരാര്‍ നീട്ടാന്‍ ധാരണയായില്ലെങ്കില്‍ ബ്രേകിംഗ് ബാഡ് നെറ്റ്ഫ്ലിക്സിനോട് വിടപറയും.
അതേസമയം, സോനി ടെലിവിഷനുമായുള്ള കരാര്‍ നെറ്റ്ഫ്ലിക്സ് നീട്ടാനാണ് സാധ്യത. ഇത്രയേറെ ജനകീയമായ പരമ്പരയെ നെറ്റ്ഫ്ലിക്സ് കൈവിട്ടേക്കില്ല. ഇനിയും മൂന്ന് വര്‍ഷത്തെ കരാര്‍ കൂടി ബാക്കിയുള്ളതിനാല്‍ ആ സമയത്ത് സീരീസിനുള്ള ജനകീയത കൂടി പരിഗണിച്ചാവും തീരുമാനം.
ബ്രയാന്‍ ക്രാന്‍സ്റ്റന്‍, ആരോന്‍ പോള്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന പരമ്പര 2008ലാണ് ആരംഭിച്ചത്. അഞ്ച് സീസണുകളിലായി 62 എപിസോഡുകളാണ് ബ്രേകിംഗ് ബാഡില്‍ ഉള്ളത്.
ഫിലിം മേകിംഗിന്റെ പാഠപുസ്തകമായ ഈ വെബ് സീരീസിന് ലോകം മുഴുവന്‍ കാഴ്ചക്കാരുണ്ട്. അമേരികന്‍ ടിവി ചാനലായ എഎംസിയിലൂടെ സംപ്രേഷണം ചെയ്ത ഇത് ഏറെ ജനകീയമായ വെബ് സീരീസാണ്. 2013ലാണ് അവസാന എപിസോഡ് റിലീസായതെങ്കിലും ഇപ്പോഴും ഏറ്റവുമധികം കാഴ്ചയുള്ള നെറ്റ്ഫ്ലിക്സിന്റെ വെബ് സീരീസുകളില്‍ വിന്‍സ് ഗിലിഗന്റെ ഈ സീരീസ് ഉള്‍പെട്ടിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

