SWISS-TOWER 24/07/2023

അഭയാര്‍ത്ഥി വിവാദത്തില്‍ മാപ്പുപറഞ്ഞ് പ്രിയങ്ക ചോപ്ര

 


ന്യൂഡല്‍ഹി: (www.kvartha.com 18.10.2016) അഭയാര്‍ത്ഥി വിവാദത്തില്‍ മാപ്പുപറഞ്ഞ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര രംഗത്ത്. ഇംഗ്ലീഷ് മാഗസിനായ ട്രാവലറിന്റെ കവര്‍ ഫോട്ടോയില്‍ വിവാദം സൃഷ്ടിച്ച വെള്ള ടീ ഷര്‍ട്ട് അണിഞ്ഞ സംഭവത്തിലാണ് താരത്തിന്റെ മാപ്പു പറച്ചില്‍.

ടീ ഷര്‍ട്ടിലെ വാചകങ്ങളാണ് പ്രിയങ്കയ്ക്ക് വിനയായത്. ടീഷര്‍ട്ടില്‍ അഭയാര്‍ത്ഥി, കുടിയേറ്റക്കാരന്‍, വരുത്തന്‍ എന്നീ വാക്കുകള്‍ വെട്ടുകയും യാത്രികന്‍ എന്ന വാക്ക് വെട്ടാതെയും കാണപ്പെട്ടിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ട്വിറ്ററിലൂടെ ഉയര്‍ന്നത്. അഭയാര്‍ത്ഥി എന്ന വാക്കിനെ അപമാനിച്ചു എന്നാണ് പ്രിയങ്കയ്ക്കു നേരെ ഉയര്‍ന്ന വിമര്‍ശനം.

എന്നാല്‍ ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നായ വംശീയ വിദ്വേഷത്തെ കുറിച്ച് എടുത്തുകാട്ടാന്‍ മാത്രമാണ് താന്‍ ഷീ ഷര്‍ട്ടിലെ സന്ദേശം കൊണ്ട് ഉദ്ദേശിച്ചതെന്നും അതിനു പിന്നില്‍ നല്ല ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും എന്നാല്‍ അത് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും യൂണിസെഫിന്റെ അംബാസിഡര്‍ കൂടിയായ പ്രിയങ്ക പറയുന്നു. 

മാത്രമല്ല, മറ്റുള്ളവരുടെ വികാരത്തെ അത് വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് താന്‍
മാപ്പുചോദിക്കുന്നുവെന്നും താരം വ്യക്തമാക്കി. പ്രിയങ്കയുടേത് വംശീയാധിക്ഷേപമാണെന്നും പാവങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കാതെയുള്ളതാണെന്നുമുള്ള വിമര്‍ശനമാണ് പ്രധാനമായും പ്രിയങ്കയ്‌ക്കെതിരെ ഉയര്‍ന്നത്.

അഭയാര്‍ത്ഥി വിവാദത്തില്‍ മാപ്പുപറഞ്ഞ് പ്രിയങ്ക ചോപ്ര

Keywords:  Bollywood star Priyanka Chopra apologises over 'insensitive' refugee T-shirt,  New Delhi, Controversy, Magazine, Protesters, Criticism, Message, Cinema, Entertainment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia