Pre-wedding Photos | ബോളിവുഡ് താരങ്ങളായ അലി ഫസലും റിച്ച ചഡ്ഡയും വിവാഹിതരാകുന്നു; മെഹന്ദി ചടങ്ങിലെ ചിത്രങ്ങള്‍ പുറത്ത്

 


ADVERTISEMENT


മുംബൈ: (www.kvartha.com) മറ്റൊരു താരവിവാഹത്തിന് കൂടി ഒരുങ്ങുകയാണ് ബോളിവുഡ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ബോളിവുഡ് താരങ്ങളായ അലി ഫസലും റിച്ച ചഡ്ഡയും വിവാഹിതരാകുന്നു. വ്യാഴാഴ്ചയായിരുന്നു മെഹന്ദി ചടങ്ങുകള്‍.  ചടങ്ങിലെ ചിത്രങ്ങള്‍ പുറത്ത് വന്നു. 'മുഹബ്ബത് മുബാറക്' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
Aster_MIMS

Pre-wedding Photos | ബോളിവുഡ് താരങ്ങളായ അലി ഫസലും റിച്ച ചഡ്ഡയും വിവാഹിതരാകുന്നു; മെഹന്ദി ചടങ്ങിലെ ചിത്രങ്ങള്‍ പുറത്ത്


ഏപ്രില്‍ 2020 ന് ഇരുവരും വിവാഹിതരാകുമെന്ന് റിപോര്‍ടുണ്ടായിരുന്നു. എന്നാല്‍ കോവിഡ് മഹാമാരിക്ക് പിന്നാലെയുണ്ടായ നിയന്ത്രണങ്ങളെ തുടര്‍ന്ന് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. മെഹന്ദി, സംഗീത്, വിവാഹം എന്നിങ്ങനെ മൂന്ന് ചടങ്ങുകളിലായാകും വിവാഹം നടക്കുക. 


2012 ല്‍ പുറത്തിറങ്ങിയ ഫുക്രേയുടെ സെറ്റിലാണ് അരുവരും കണ്ടുമുട്ടിയത്. നിലവില്‍ ഹോളിവുഡ് സിനിമകളുടെ തിരക്കിലാണ് അലി ഫസല്‍. സഞ്ചജ് ലീല ബന്‍സാലിയുടെ 'ഹീരാമന്ദി' എന്ന വെബ് സീരിസാണ് റിച്ചയുടെ പുതുതായി പുറത്തുവരാനിരിക്കുന്ന പ്രൊജക്ട്.


Keywords:  News,National,India,Entertainment,Cinema,Bollywood,Mumbai,wedding,Marriage,Top-Headlines,Social-Media, Bollywood: Ali Fazal and Richa Chadha share first photos from pre-wedding celebrations
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia