ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത് തൂങ്ങിമരിച്ച നിലയില്‍; ഞെട്ടലോടെ ആരാധകർ
Jun 14, 2020, 15:48 IST
അജയ് പഡ്‌നേകര്‍
മുംബൈ: (www.kvartha.com 14.06.2020) ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത് തൂങ്ങിമരിച്ച നിലയില്‍. ഈയിടെ പുറത്തിറങ്ങിയ ഹിന്ദി സിനിമയായ ധോണിയില്‍ നായകനായി അഭിനയിച്ച പ്രമുഖ ഹിന്ദി നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിനെ (34) ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീട്ടുജോലിക്കാരാണ് സുശാന്ത് സിംഗ് കിടക്ക മുറിയില്‍ തൂങ്ങിയ നിലയില്‍ ആദ്യം കണ്ടത്.
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന സുശാന്ത് സിംഗ് രാജ്പുത് പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച് പവിത്ര രിഷ്ത എന്ന ഹിന്ദി സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ധോണി എന്ന സിനിമയെ കൂടാതെ കേദാര്‍നാഥ്, കായ് പോ ചെ എന്നീ സിനിമകളിലും മികച്ച അഭിനയം കാഴ്ച വെച്ച സുശാന്ത് പുതിയ സിനിമയുടെ തയ്യാറെടുപ്പിലായിരുന്നു.

ആത്മഹത്യാ കാരണം ഇതുവരെ വ്യക്തമല്ലെന്ന് മുംബൈ പോലീസ് അറിയിച്ച്. നാല് ദിവസം മുമ്പ് സുശാന്ത് സിംഗിന്റെ മുന്‍ സെക്രട്ടറി കെട്ടിടത്തിന് താഴെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവവുമായി സുശാന്തിന്റെ മരണത്തില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
Keyword: National, News, Film, Cinema, Actor, Death, Hanged, Bollywood, Mumbai, Hindi, Dhoni, Police, Bollywood actor Sushanth Singh Rajput found dead hanged at his house.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.