മുന്‍ മാനേജര്‍ ജീവനൊടുക്കി കൃത്യം ആറാംദിവസം സുശാന്തും! എന്താണ് സംഭവിച്ചതെന്നറിയാതെ ബോളിവുഡ് നടന്റെ മരണത്തില്‍ ഞെട്ടി ആരാധകര്‍
Jun 14, 2020, 17:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 14.06.2020) സുശാന്ത് സിങ് രാജ്പുതിന്റെ മരണവാര്‍ത്തയുടെ ഞെട്ടലില്‍ ബോളിവുഡ് ലോകം. സുശാന്തിന്റെ മുന്‍ മാനേജറായ ദിശ സാലിയന്‍ ജീവനൊടുക്കി അഞ്ച് ദിവസം പിന്നിടുമ്പോഴാണ് നടനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. മുംബൈ ബാന്ദ്രയിലെ വസതിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
ജൂണ്‍ എട്ടിനാണ് സുശാന്തിന്റെ മുന്‍ മാനേജറായ ദിശ സാലിയനെ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മലാദിലെ കെട്ടിടത്തിലെ 14-ാം നിലയില്‍നിന്ന് യുവതി ചാടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടമരണത്തിനാണ് പൊലീസ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ സംഭവം ആത്മഹത്യയാണെന്ന സൂചന പൊലീസ് നല്‍കിയിരുന്നു.
സുശാന്ത് സിങ് രാജ്പുതിന് പുറമേ വരുണ്‍ ശര്‍മ്മ, ഭാരതി സിങ്, ഐശ്വര്യ റായ് ബച്ചന്‍ തുടങ്ങിയവരോടൊപ്പവും ദിശ സാലിയന്‍ പ്രവര്‍ത്തിച്ചിരുന്നു. ദിശയുടെ മരണവിവരമറിഞ്ഞ് സുശാന്ത് സാമൂഹികമാധ്യമങ്ങളില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഈ മരണത്തിന്റെ ഞെട്ടല്‍ മാറും മുമ്പേയാണ് സുശാന്ത് സിങ് രാജ്പുതിനെയും മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.
34 വയസ്സുകാരനായ സുഷാന്ത് സിങ് 'പവിത്ര രാഷ്ട്ര' എന്ന ടെലിവിഷന്‍ സീരീയലിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്. കയ്‌പ്പോച്ചെ എന്ന സിനിമയിലൂടെയാണ് സുഷാന്ത് ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റം കുറിക്കുന്നത്. എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി, പികെ, കേദാര്‍നാഥ്, വെല്‍ക്കം ടു ന്യൂയോര്‍ക്ക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 2019 ല്‍ പുറത്തിറങ്ങിയ ചിച്ചോരെയാണ് സുശാന്തിന്റേതായി പുറത്തിറങ്ങിയ അവസാനം ചിത്രം.

Keywords: News, National, India, film, Cinema, Actor, Cine Actor, Bollywood, Death, Obscene, Suicide, Bollywood Actor Sushant Singh Rajput Found Dead After Suicide of His Ex Manager Disha Salian

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.