വന്‍കുടലില്‍ അണുബാധ; ബോളിവുഡ് താരം ഇര്‍ഫാന്‍ഖാന്‍ ഐസിയുവില്‍, പ്രാര്‍ത്ഥനയോടെ ആരാധകര്‍
Apr 28, 2020, 23:31 IST
മുംബൈ: (www.kvartha.com 28.04.2020) വൻകുടലിലെ അണുബാധയെതുടർന്ന് പ്രശസ്ത ബോളിവുഡ് താരം ഇര്‍ഫാന്‍ഖാനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലാണ് ഇദ്ദേഹമുള്ളത്. ഇർഫാൻഖാനെ വൻകുടലിലെ അണുബാധ കാരണം കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാ വിവരങ്ങളും അപ്പപ്പോൾ അറിയിക്കും. അദ്ദേഹമിപ്പോൾ ഡോക്ടറുടെ നിരീക്ഷണത്തിലാണ്. ഇതുവരെ പോരാടാൻ അദ്ദേഹത്തിന്റെ കരുത്തും ധൈര്യവും ആത്മവിശ്വാസവും സഹായിച്ചു. ഇച്ഛാശക്തിയിലൂടെയും പ്രാര്‍ത്ഥനകളിലൂടെയും അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്ന് നടന്റെ വക്താവ് അറിയിച്ചു.
ആരോഗ്യനില മോശമായതിനെതുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് ഇർഫാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ചിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് ഇദ്ദേഹം വിദേശത്തായിരുന്നു. ഒരു വര്‍ഷത്തിലധികമായി ഇദ്ദേഹം സിനിമാരംഗത്തും സജീവമല്ല. ഈയാഴ്ചയിലാണ് അദ്ദേഹത്തിന്റെ ഉമ്മ സയീദ ബീദം അന്തരിച്ചത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളാൽ ഇർഫാന് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായില്ല.
Summary: Bollywood Actor Irrfan Khan Admitted to ICU for Colon infection

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.