ബോളിവുഡ് താരം അക്ഷയ് കുമാറും സംവിധായകൻ പ്രിയദർശനും വീണ്ടും ഒന്നിക്കുന്നു

 


മുംബൈ: (www.kvartha.com 04.07.2021) ആരാധകരുടെ പ്രിയ ബോളിവുഡ് താരം അക്ഷയ് കുമാറും സംവിധായകന്‍ പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താനും അക്ഷയ് കുമാറും ഒരുമിക്കുന്നതെന്നും പുതിയ ഹിന്ദി സിനിമയുടെ ചര്‍ചയിലാണെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്‌.

ഭൂല്‍ ഭുലയ്യ, ഹേരാ ഭേരി, ഖട്ട, ഭഗം ഭാഗ് മീത്ത തുടങ്ങിയ ചിത്രങ്ങളിലാണ് അക്ഷയ് കുമാറുമായി ഒന്നിച്ച്‌ പ്രവര്‍ത്തിച്ച ചിത്രങ്ങൾ. ഹംഗാമ 2 ആണ് പ്രിയദര്‍ശന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

ബോളിവുഡ് താരം അക്ഷയ് കുമാറും സംവിധായകൻ പ്രിയദർശനും വീണ്ടും ഒന്നിക്കുന്നു

മലയാളത്തിലെ സൂപെര്‍ ഹിറ്റ് ചിത്രമായ മിന്നാരത്തിന്റെ ഹിന്ദി റീമേകായ ഹംഗാമ 2 ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ റിലീസ് ചെയ്യും. പ്രിയദര്‍ശന്റെ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിന്റെ റിമേകായിരുന്നു ആദ്യ ഹംഗാമ.

മലയാളത്തിലേയും, ഹിന്ദിയിലേയും തമിഴിലേയും ജനപ്രിയ ചലച്ചിത്രസം‌വിധായകൻ കൂടിയാണ് പ്രിയദർശൻ. നിരവധി ഹാസ്യ സിനിമകൾ കൊണ്ട് മലയാള പ്രേക്ഷകരുടെ മനസിൽ ഇടം നേടുകയായിരുന്നു അദ്ദേഹം.

Keywords:  News, Mumbai, Kochi, Director, Cinema, Film, Actor, Hindi, Entertainment, Kerala, State, Bollywood actor Akshay,  Priyadarshan, Akshay Kumar, Bollywood actor Akshay Kumar and director Priyadarshan reunite.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia