ബി ജെ പി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ നടന്‍ മോഹന്‍ലാല്‍ രാജ്യസഭയിലേക്ക്
Jan 14, 2019, 10:58 IST
തിരുവനന്തപുരം: (www.kvartha.com 14.01.2019) ബി ജെ പി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ നടന്‍ മോഹന്‍ലാല്‍ രാജ്യസഭയിലേക്ക്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സൂപ്പര്‍താരത്തെ സ്വന്തം പാളയത്തിലേക്ക് എത്തിക്കാനുള്ള നീക്കവുമായി ബി.ജെ.പി കരുക്കള്‍ തുടങ്ങിയത്.
നേരത്തെ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും താരം അത് നിഷേധിച്ചിരുന്നു. എന്നാല്‍ ലാലിനെ എങ്ങനേയും സ്വന്തം പാളയത്തിലെത്തിച്ച് തങ്ങളുടെ കരുത്ത് വര്‍ധിപ്പിക്കുകയാണ് ബി ജെ പിയുടെ ശ്രമം. അതുകൊണ്ടുതന്നെ വീണ്ടും അധികാരത്തിലെത്തിയാല്‍ ലാലിനെ രാജ്യസഭയിലെത്തിക്കണമെന്ന ലക്ഷ്യമാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്.
നിലവില്‍ എം.പി.യായ നടന്‍ സുരേഷ്‌ഗോപി, മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ തുടങ്ങിയവര്‍ മത്സരിക്കാനിടയുള്ളവരുടെ പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, നമ്പി നാരായണന്‍, സുരേഷ്‌ഗോപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനു വേണ്ടിയുള്ള വാദം ശക്തമാണെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടല്‍ ഇതിന് വേണ്ടിവരും.
പ്രധാനമന്ത്രി നരേന്ദ്രമോഡി ചൊവ്വാഴ്ച കേരളത്തില്‍ എത്തുന്നതോടെ സംസ്ഥാനത്ത് ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമാകും. ശബരിമല യുവതീപ്രവേശനത്തില്‍ ബി.ജെ.പി.യും സംഘപരിവാര്‍ സംഘടനകളും നടത്തിയ ഇടപെടലുകള്‍ മുന്‍നിറുത്തിയാകും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം.
Keywords: BJP Wants Mohanlal To Contest Lok Sabha Elections From Thiruvananthapuram: Report, Thiruvananthapuram, News, Politics, Trending, Lok Sabha, Election, BJP, Actor, Mohanlal, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.