സിനിമയിലെ ലഹരിയില്‍ രാഷ്ട്രീയം കലര്‍ത്തി ബിജെപി; മഹാരാഷ്ട്രയിലും കര്‍ണാടകയിലും ശിവസേനയേയും കോണ്‍ഗ്രസിനേയും നാണംകെടുത്തുന്നു
Sep 10, 2020, 15:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 10.09.2020) ബോളിവുഡിലും കന്നഡ സിനിമയിലും സിനിമതാരങ്ങള്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായത് രാഷ്ട്രീയ ആയുധമാക്കാന്‍ ബിജെപി. തങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് കോണ്‍ഗ്രസുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ച സിവസേനയേയും കര്‍ണാടകയിലെ പ്രധാന രാഷ്ട്രീയ എതിരാളായായ കോണ്‍ഗ്രസിനെയും അപമാനിക്കാനാണ് ബിജെപി ലഹരിമരുന്ന് കേസുകള്‍ ഉപയോഗിക്കുന്നത്.
ബോളിവുഡിലെ ലഹരിമരുന്ന് റാക്കറ്റിനെ കുറിച്ച് അറിയാമെന്നും മുംബൈ പൊലീസില്‍ വിശ്വാസമില്ലെന്നും പറഞ്ഞ നടി കങ്കണ റണാവത്തിനെതിരെ ശിവസേന രംഗത്തെത്തിയതോടെ കേന്ദ്രസര്‍ക്കാര്‍ താരത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കി. ആഭ്യന്തരമന്ത്രി അമിത്ഷാ നേരിട്ട് ഇടപെട്ടായിരുന്നു ഇത്. അതിന് താരം അമിത്ഷായുടെ പേരെടുത്ത് പറഞ്ഞ് നന്ദിയും അറിയിച്ചു. ബോളിവുഡിലെ ഒരു താരത്തിന് ആദ്യമായാണ് ഇത്തരത്തില്‍ കാവല്‍ ഒരുക്കുന്നത്.
ശിവസേന ഭരിക്കുന്ന മഹാരാഷ്ട്രയിലെ പൊലീസിനേക്കാള്‍ കേന്ദ്രസേനയാണ് മികച്ചതെന്ന് വരുത്തിതീര്‍ക്കാന്‍ ബി.ജെ.പിക്കായി. ശിവസേന ഭരിക്കുന്ന മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കങ്കണയുടെ ഓഫീസിന്റെ ഒരുഭാഗം ബുധനാഴ്ച പൊളിച്ചുനീക്കിയിരുന്നു. അത് ഉപയോഗിച്ച് ശിവസേനയ്ക്കെതിരെ ശക്തമായ രാഷ്ട്രീയ തിരിച്ചടിയും കങ്കണ നല്‍കി. എന്റെ ഓഫീസ് രാമക്ഷേത്രമാണ്. തകര്‍ത്തത് ബാബറുടെ സേനയാണ്. എന്നായിരുന്നു കങ്കണയുടെ വീഡിയോ സന്ദേശം. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയും മുസ്്ലിംവിരുദ്ധ രാഷ്ട്രീയവും കങ്കണയുടെ വാക്കുകളിലുണ്ട്. അത് ബിജെപിക്ക് വലിയ നേട്ടമാണ്. ശിവസേന സര്‍ക്കാരിന് കീഴില്‍ ഒരു പ്രമുഖ നടിക്ക് പോലും സുരക്ഷിതമായി ജീവിക്കാനാകുന്നില്ലെന്ന പ്രതീതി സൃഷ്ടിക്കാനും കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞു.
മുംബൈയെ പാക്ക് അധിനിവേശ കാശ്മീരിനോട് ഉപമിച്ച കങ്കണയെ പിന്തുണയ്ക്കാനോ, എതിര്‍ക്കാനോ സംസ്ഥാനത്തെ ബിജെപി നേതൃത്വം തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. ബാംഗ്ലൂരില്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിക്ക് കര്‍ണാട കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബന്ധത്തിന് ബിജെപി വലിയതോതിലുള്ള പ്രചാരണമാണ് നല്‍കുന്നത്. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ എന്നിവര്‍ സഞ്ജനയ്ക്കും അറസ്റ്റിലായ മറ്റൊരു നടി രാഗിണിക്കും ഒപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ ബുധനാഴ്ച ബിജെപി പുറത്തുവിട്ടു. 2019ലെ ഉപതെരഞ്ഞെടുപ്പില്‍ രാഗിണി ബിജെപിയുടെ പ്രചരണത്തില്‍ പങ്കെടുത്തതിന്റെ വീഡിയോ കാണിച്ച് കോണ്‍ഗ്രസ് തിരിച്ചടിച്ചു.
Keywords: BJP uses cinema artists drug cases as a tool against rivals, Bollywood, Kangana, Shiva Sena, Kannada, Sanjana Galrani, Mumbai, BMC, Ragini, BJP, MHA, Amith Sha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

