ഐശ്വര്യ കേരള യാത്രയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി വേദി പങ്കിട്ട മേജര്‍ രവിയെ അനുനയിപ്പിക്കാന്‍ ശ്രമം; നേരില്‍ കണ്ട് സംസാരിച്ച് മുതിര്‍ന്ന ബിജെപി ആര്‍ എസ് എസ് നേതാക്കള്‍

 


കൊച്ചി: (www.kvartha.com 15.02.2021) കോണ്‍ഗ്രസിന്റെ ഐശ്വര്യ കേരള യാത്രയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി വേദി പങ്കിട്ട മേജര്‍ രവിയെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി മുതിര്‍ന്ന ബിജെപി നേതാക്കള്‍. പി കെ കൃഷ്ണദാസും എ എന്‍ രാധാകൃഷ്ണനും മേജര്‍ രവിയെ നേരില്‍ കണ്ടതായാണ് വിവരം. ആര്‍എസ്എസ് നേതാക്കളും ഇതിനകം തന്നെ മേജര്‍ രവിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

പാര്‍ടിയില്‍ നേരിട്ട അവഗണനയുടെ അതൃപ്തി അദ്ദേഹം നേതാക്കളെ അറിയിച്ചിട്ടുണ്ട്. അതേസമയം, കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബിജെപി നേതാക്കള്‍ തയാറായില്ല. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ് എന്നു മാത്രമാണ് എ എന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത്. ഐശ്വര്യ കേരള യാത്രയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി വേദി പങ്കിട്ട മേജര്‍ രവിയെ അനുനയിപ്പിക്കാന്‍ ശ്രമം; നേരില്‍ കണ്ട് സംസാരിച്ച് മുതിര്‍ന്ന ബിജെപി ആര്‍ എസ് എസ് നേതാക്കള്‍
ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര തൃപ്പൂണിത്തുറയിലെത്തിയപ്പോഴായിരുന്നു മേജര്‍ രവി വേദിയിലെത്തുകയും ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ സംസാരിക്കുകയും ചെയ്തത്. ഇത് വാര്‍ത്തയായതോടെ അദ്ദേഹത്തെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനായിരുന്നു നേതാക്കളുടെ ശ്രമം.

കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെന്നും നാട്ടില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നെന്നും അദ്ദേഹം നേതാക്കളെ അറിയിച്ചതായാണ് ചില ബിജെപി നേതാക്കളില്‍നിന്നു ലഭിക്കുന്ന വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ മേജര്‍ രവിയുടെ പ്രതികരണം ലഭ്യമായിട്ടില്ല. അതേസമയം ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഔദ്യോഗികപക്ഷം രവിയുമായി ചര്‍ച്ചയ്ക്കു തയാറായിട്ടില്ല.

ബിജെപിയിലെ 90% നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും എല്ലാവരും സ്വന്തമായി എന്തു ലഭിക്കുമെന്ന് അന്വേഷിച്ചു നടക്കുന്നവരാണെന്നും നേരത്തെ മേജര്‍ രവി പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. ഇത്തവണ ബിജെപി നേതാക്കള്‍ക്കായി എവിടെയും പ്രസംഗിക്കാന്‍ പോകില്ലെന്നും പറഞ്ഞതിനു പിന്നാലെയാണ് അദ്ദേഹം ചെന്നിത്തലയുടെ വേദിയിലെത്തിയത്.

Keywords:  BJP leaders making attempts to pacify Major Ravi after his appearance at Congress event, Kochi, News, Politics, RSS, BJP, Leaders, Cinema, Director, Congress, Ramesh Chennithala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia