കമൽ രാജ്യ ദ്രോഹിയാണെന്നും തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നും ബി.ജെ.പി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 09.01/2017) ചലച്ചിത്ര സംവിധായകൻ കമൽ രാജ്യ ദ്രോഹിയും തീവ്രവാദിയുമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ

കമൽ രാജ്യ ദ്രോഹിയാണെന്നും തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നും ബി.ജെ.പി

കമലിന് രാജ്യ സ്നേഹം  തീരെ ഇല്ല, ഇന്ത്യയിൽ ജീവിച്ച് കൊണ്ട് ദേശീയത അംഗീകരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ കമൽ രാജ്യം വിടുന്നതാണ് നല്ലത്. എസ്. ഡി. പി. ഐ ഒരു തീവ്രവാദ സംഘടനയാണ് അത്തരം തീവ്രവാദ സംഘടനയുമായിട്ടാണ് കമലിന്റെ പ്രവർത്തനങ്ങൾ. ഇത് ദേശീയത ഇല്ലായ്മയുടെ ഉത്തമ ഉദാഹരണമാണെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. ഗ്രാമങ്ങളിലുള്ള ചെകുവേര ചിത്രങ്ങളാണ് സി.പി. എം ന് അക്രമങ്ങൾ നടത്താനുള്ള പ്രചോദനം. അത് കൊണ്ട് തന്നെ ചെകുവേര ചിത്രങ്ങളെല്ലാം എടുത്ത് മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേ സമയം കമലും ബി.ജെ.പി യും തമ്മിലുള്ള കലഹം മുറുകുകയാണ്. തിയേറ്ററുകളിൽ ദേശീയ ഗാനം വെക്കുന്നതിനെ  ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസമാണ് കമലും ബി.ജെ.പിയും തമ്മിലുള്ള പോരിന് തുടക്കം. ഇതിന്റെ പേരിൽ കമൽ മോഡിയെ വിമർശിച്ചിരുന്നു. തുടർന്ന് മോഡി
യെ വിമർശിച്ച കമലിന്റെ സിനിമയിൽ അഭിനയിക്കില്ലെന്ന് പറഞ്ഞ്   നടി വിദ്യാ ബാലൻ പിൻവാങ്ങിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Keywords: BJP Attack Kamal again, says terrorist, Film, Cinema, BJP, Narendra Modi, Prime Minister, Kerala, Vidya Balan, Entertainment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia