ആദ്യം മമ്മൂട്ടിയുടെ നായിക; പിന്നീട് സൂഫിയും സൂജാതയിലൂടെ മലയാളികളുടെ മനസുകളിൽ ഇടം; അതിഥി റാവുവിന് മധുരപ്പിറന്നാൾ

 


കൊച്ചി: (www.kvartha.com 28.10.2021) സിനിമ പ്രേക്ഷകരുടെ പ്രിയതാരമാണ് അതിഥി റാവു ഹൈദരി. തന്റെ മികച്ച അഭിനയം കൊണ്ട് സിനിമ പ്രക്ഷകരെ ത്രസിപ്പിച്ച് കൊണ്ടിരിക്കുന്ന പ്രിയ നടിക്ക് പിറന്നാൾ ആശംസ നേരുകയാണ് ആരാധകർ. വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ് അദിതിക്ക് ആശംസകളുമായി രം​ഗത്തെത്തിയത്. മോളിവുഡിൽ രണ്ട് സിനിമകൾ മാത്രമെ അതിഥി ചെയ്‌തുള്ളു. എന്നാലും മലയാളികൾക്ക് ഏറെ പ്രിങ്കരിയാണ് ഈ താരം.
    
ആദ്യം മമ്മൂട്ടിയുടെ നായിക; പിന്നീട് സൂഫിയും സൂജാതയിലൂടെ മലയാളികളുടെ മനസുകളിൽ ഇടം; അതിഥി റാവുവിന് മധുരപ്പിറന്നാൾ

മെഗാസ്റ്റാർ മമ്മൂക്കയുടെ നായികയായി പ്രജാപതി എന്ന സിനിമയിലൂടെയാണ് അതിഥി റാവു മലയാള സിനിമയിൽ പ്രവേശിക്കുന്നത്. പിന്നീട് മറ്റ് ഭാ​ഷാ ചിത്രങ്ങളിൽ സജീവമായ താരം 15 വർഷത്തിന് ശേഷമാണ് മലയാള സിനിമയിലേക്ക് തിരിച്ചു വന്നത്. അന്തരിച്ച സംവിധായകൻ ഷാനവാസ് നരണിപ്പുഴയുടെ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ആയിരുന്നു മടക്കം. സിനിമയിൽ സുജാതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ മനസിൽ ഇടം പിടിക്കാൻ അതിഥിക്ക് കഴിഞ്ഞു. കോവിഡ് സാഹചര്യത്തിൽ ഇറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഒടിടി റിലീസ് കൂടിയായിരുന്നു ഈ ചിത്രം.

അതേസമയം 2007ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം സ്രിംഗാരം ആയിരുന്നു അതിഥിയുടെ ആദ്യ ചിത്രം. ചിത്രത്തില്‍ ഒരു ദേവദാസി എന്ന കഥാപാത്രമായാണ് താരം അഭിനയിച്ചത്. 2011ലെ സുധീർ മിശ്രയുടെ റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ദഗി എന്ന സിനിമയായിരുന്നു അതിഥിയുടെ കരിയർ മാറ്റിമറിച്ച ചിത്രം. ഈ സിനിമയിലൂടെ സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡും താരത്തിന് ലഭിച്ചു.കൂടാതെ 2018ൽ പത്മാവതി എന്ന സിനിമയിൽ അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ കഥാപാത്രത്തിന് മികച്ച സ്വീകരണമാണ് അതിഥിക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

രാജകീയ പാരമ്പര്യമുള്ളയാളാണ് അതിഥി. രാഷ്ട്രീയക്കാരായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ രാമേശ്വർ റാവുവിന്റെയും പേരമകളും കൂടിയാണ്. റോക് സ്റ്റാർ, മർഡർ 3, ബോസ്, വസീർ തുടങ്ങിയ സിനിമകളും അദിതിയുടെ കരിയറിൽ ഏറെ മാറ്റം സൃഷ്ട്ടിച്ചു. ‘ദ ഗേൾ ഓൺ ദ ട്രെയിൻ’ എന്ന ബോളിവുഡ് ചിത്രമാണ് താരത്തിന്റേതായി ഇനി റിലീസിനെത്താനുള്ളത്. തെലുങ്ക് ചിത്രം ‘മഹാസമുദ്രം’ ആണ് അതിഥിയുടേതായി പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം.


Keywords:  News, Kochi, Kerala, Actress, Birthday, Birthday Celebration, Bollywood, Mollywood, Cinema, Film, Malayalees, Mammootty, Actor, Athithi Rau, Birthday wishes to athithi rau.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia