Daughter's Pic | മകള്‍ ദേവിയുടെ ആദ്യ ചിത്രം പങ്കിട്ട് ബിപാഷ ബസുവും കരണ്‍ സിംഗ് ഗ്രോവറും; ആശംസകള്‍ അറിയിച്ച് ആരാധകര്‍
Nov 27, 2022, 11:34 IST
മുംബൈ: (www.kvartha.com) ബോളിവുഡ് നടി ബിപാഷ ബസുവും ഭര്‍ത്താവും നടനുമായ കരണ്‍ സിംഗ് ഗ്രോവറും മകള്‍ക്കൊപ്പമുള്ള ആദ്യ ചിത്രം ആരാധകര്‍ക്കായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കിട്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ബിപാഷ ആണ് ചിത്രം പങ്കുവച്ചത്.
കരണ്‍ സിംഗ് ഗ്രോവറിന്റെ കയ്യില്‍ ഇരിക്കുകയാണ് കുഞ്ഞുമകള്‍. തൊട്ടടുത്ത് തന്നെ ഇരുവരോടും ചേര്‍ന്ന് നിന്ന് ബിപാഷയെയും കാണാം. കുഞ്ഞിന്റെ മുഖം വ്യക്തമാകാത്ത ചിത്രമാണ് താരം പങ്കുവച്ചത്. താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി പേര്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തി.
നവംബറിലാണ് നടി ബിപാഷ ബസുവിന് കുഞ്ഞ് പിറന്നത്. ഒരു പെണ്‍കുഞ്ഞ് പിറന്നുവെന്ന വാര്‍ത്ത ബിപാഷ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ദേവി ബസു സിംഗ് ഗ്രോവര്‍ എന്നാണ് മകളുടെ പേര്. കുഞ്ഞ് ജനിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ നിറവയറിലുള്ള ഫോടോഷൂടിന്റെ ചിത്രങ്ങളും ബിപാഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
സുവര്‍ണ നിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടിയിരുന്നു ബിപാഷ പ്രത്യക്ഷപ്പെട്ടത്. 'എപ്പോഴും നിങ്ങളെ സ്നേഹിക്കുക, നിങ്ങളുടെ ശരീരത്തെ സ്നേഹിക്കുക' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇടയ്ക്കിടെ താരം മെറ്റേണിറ്റി ഫോടോഷൂട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു.
'എലോണ്‍' എന്ന സിനിമയുടെ ലൊകേഷനില്‍ വച്ച് 2015- ലാണ് ബിപാഷയും നടനായ കരണ്‍ സിംഗ് ഗ്രോവറും പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. 2016- ലാണ് കരണും ബിപാഷയും വിവാഹിതരായത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.