ലൈംഗികാരോപണം: നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെ പുറത്താക്കിയതിനു പിന്നാലെ ഹാസ്യതാരം ബില്‍ കോസ്ബി, സംവിധായകന്‍ റോമന്‍ പൊളന്‍സ്‌കി എന്നിവരുടെ അംഗത്വം ഓസ്‌കര്‍ അക്കാദമി റദ്ദാക്കി

 


വാഷിങ്ടന്‍: (www.kvartha.com 04.05.2018) ഹോളിവുഡിലെ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെ പുറത്താക്കിയതിനു പിന്നാലെ ലൈംഗികാരോപണത്തെ തുടര്‍ന്ന് പ്രമുഖ ഹാസ്യതാരം ബില്‍ കോസ്ബി, പ്രശസ്ത ഫ്രഞ്ച് പോളിഷ് സംവിധായകന്‍ റോമന്‍ പൊളന്‍സ്‌കി എന്നിവരുടെ അംഗത്വം ഓസ്‌കര്‍ അക്കാദമി റദ്ദാക്കി.

 ലൈംഗികാരോപണം: നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെ പുറത്താക്കിയതിനു പിന്നാലെ ഹാസ്യതാരം ബില്‍ കോസ്ബി, സംവിധായകന്‍ റോമന്‍ പൊളന്‍സ്‌കി എന്നിവരുടെ അംഗത്വം ഓസ്‌കര്‍ അക്കാദമി റദ്ദാക്കി

2004ല്‍ മുന്‍ ബാസ്‌കറ്റ് ബോള്‍ താരമായ യുവതിയെ ഫിലാഡല്‍ഫിയയിലെ തന്റെ വസതിയില്‍ മയക്കുമരുന്നു നല്‍കിയശേഷം പീഡിപ്പിച്ചെന്ന കേസില്‍ കോസ്ബി കുറ്റക്കാരനെന്നു കോടതി വിധിച്ചിരുന്നു. 1977ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസാണ് പൊളന്‍സ്‌കിക്ക് എതിരായ നടപടിക്കു കാരണം. കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളന്‍സ്‌കി തടവുശിക്ഷ അനുഭവിച്ചിരുന്നു. 2003 ല്‍ മികച്ച സംവിധായകനുള്ള ഓസ്‌കര്‍ പുരസ്‌കാരം പൊളാന്‍സ്‌കി നേടിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bill Cosby and Roman Polanski kicked out of Oscars Academy, America, News, Washington, Director, Molestation, Allegation, Oscar, Cinema, Entertainment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia