Biju Menon | ഓണാഘോഷം പൊടിപൂരമാക്കാന്‍ ബിജു മേനോന്‍; ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനില്‍ പത്മപ്രിയ
Sep 3, 2022, 17:54 IST
ADVERTISEMENT
തിരുവന്തപുരം: (www.kvartha.com) ഓണാഘോഷത്തിന് ബോക്സോഫീസ് പൊടിപൂരമാക്കാന്‍ ബിജു മേനോന്‍ എത്തുന്നു. ബിജു മേനോന്‍ നായകനാവുന്ന 'ഒരു തെക്കന്‍ തല്ലു കേസ്' ഓണ ചിത്രമായി സെപ്റ്റംബര്‍ എട്ടിന് തിരുവോണ ദിനത്തില്‍ റിലീസ് ചെയ്യും. നവാഗതനായ എന്‍ ശ്രീജിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടന്‍ ആണ്.
മലയാളത്തിലെ ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്‌സിന്റെ സാരഥിയാണ് ശ്രീജിത് എന്‍. ജനപ്രിയ ചിത്രങ്ങളിലൊന്നായ 'ബ്രോ ഡാഡിയുടെ' തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ്. അമ്മിണിപ്പിള്ളയായി ബിജു മേനോനും ഭാര്യ രുക്മിണിയായി പത്മപ്രിയയും അഭിനയിക്കുന്നു. റോഷന്‍ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇടവേളയ്ക്ക് ശേഷമാണ് പത്മപ്രിയ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്.
അഖില്‍ കവലയൂര്‍, അശ്വത് ലാല്‍, റെജു ശിവദാസ്, അരുണ്‍ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാനന്ദന്‍, ശശി വാളൂരാന്‍, നീരജ രാജേന്ദ്രന്‍, ജയരാജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍ നിര്‍വഹിക്കുന്നു. എഡിറ്റിംഗ് മനോജ് കണ്ണോത്ത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുനില്‍ കാര്യാട്ടുക്കര, പ്രൊഡക്ഷന്‍ എക്‌സിക്യൂടീവ്- പ്രണവ് മോഹന്‍. പിആര്‍ഒ.- എഎസ് ദിനേശ്.

Keywords: Latest-News, Top-Headlines, Celeb-Onam, Onam, Biju Menon, Film, Entertainment, Cinema, Theater, Oru Thekkan Thallu Case, Malayalam Movies 2022, Biju Menon's movie 'Oru Thekkan Thallu Case' on September 8.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.