ആദ്യരാത്രി കഴിഞ്ഞുള്ള പിറ്റേ ദിവസം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ല; രസകരമായ ആ സംഭവം പങ്കുവെച്ച് ബിജു മേനോന്‍

 


കൊച്ചി: (www.kvartha.com 02.04.2020) മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സംയുക്ത വര്‍മ്മ. മലയാളത്തിലെ മികച്ച താരജോഡികളായ സംയുക്തയുടെയും ബിജു മേനോന്റെയും പ്രണയവിവാഹമായിരുന്നു. വിവാഹം കഴിഞ്ഞുള്ള നാളുകളിലെ രസകരമായ സംഭവം പങ്കുവെക്കുകയാണ് ബിജുമേനോന്‍.

അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ തങ്ങളുടെ മറക്കാനാകാത്ത സംഭവമാണ് ബിജുമേനോന്‍ വെളിപ്പെടുത്തിയത്. ആദ്യരാത്രി കഴിഞ്ഞുള്ള ദിവസം സംഭവിച്ച കഥ വളരെ രസകരമായിട്ടാണ് ബിജു മേനോന്‍ പറഞ്ഞത്. ഉറങ്ങുകയായിരുന്ന തനിക്ക് ചായ നല്‍കാന്‍ സംയുക്ത റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതു പോലെയായിരുന്നു അത്. റൂമിലേക്ക് വന്ന് ബിജു ദാ ചായ എന്ന് പറഞ്ഞ് സംയുക്ത ചായ തന്നു.

എന്നാല്‍ ചായ കുടിക്കാന്‍ പോകുന്ന നേരത്ത് മുഴുവന്‍ കുടിക്കേണ്ട എന്ന് സംയുക്ത പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ചായയില്‍ ഒരു സേഫ്റ്റി പിന്‍ വീണിട്ടുണ്ടെന്നായിരുന്നു സംയുക്തയുടെ മറുപടി. ഈ സംഭവത്തോടെ തന്നെ എത്രത്തോളം ഉത്തരവാദിത്വം സംയുക്തയുണ്ടെന്ന് മനസിലായെന്നും ബിജു മേനോന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി.

ആദ്യരാത്രി കഴിഞ്ഞുള്ള പിറ്റേ ദിവസം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ല; രസകരമായ ആ സംഭവം പങ്കുവെച്ച് ബിജു മേനോന്‍

വിവാഹ ശേഷം അഭിനയിക്കുന്നില്ല എന്ന തീരുമാനവും തീര്‍ത്തും സംയുക്തയുടേതാണ്. മകനെ വളര്‍ത്തുന്നതിലായിരുന്നു സംയുക്തയുടെ പൂര്‍ണ ശ്രദ്ധ. തന്റെ ചിത്രത്തില്‍ നായികയായി ബിജു മേനോന്‍ വിളിച്ചിട്ടും സംയുക്ത വന്നില്ല എന്ന് നടന്‍ പറഞ്ഞിരുന്നു. എന്നാല്‍, അഭിനയിക്കണം എന്ന് ഇനി എപ്പോഴെങ്കിലും സംയുക്ത താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ താന്‍ അതിനു പൂര്‍ണ പിന്തുണ നല്‍കുമെന്നും ബിജു മേനോന്‍ പറയുന്നു.

Keywords:  News, Kerala, Kochi, Actor, Biju Menon, Entertainment, Cinema, Biju Menon Sharing that Interesting Incident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia