SWISS-TOWER 24/07/2023

നടന്‍ ബിജുമേനോന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com 29.08.2017) നടന്‍ ബിജുമേനോന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. മലപ്പുറം വളാഞ്ചേരിക്ക് സമീപം വട്ടപ്പാറ ദേശീയപാതയില്‍ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍ വാഹനത്തിന് സാരമായ കേട് പറ്റി. നടന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

നടന്‍ ബിജുമേനോന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു

തൃശൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബിജു മേനോന്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. മറ്റൊരു കാറിലും ഇതേ കാര്‍ വന്നിടിച്ചു. തുടര്‍ന്ന് വളാഞ്ചേരി പോലീസും ഹൈവേ പോലീസും എത്തി വാഹനങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു. രാത്രി ഏറെ വൈകി മറ്റൊരു കാറിലായിരുന്നു പിന്നീട് താരം യാത്ര ചെയ്തത്.

Also Read:
നാലു ദിവസം മുമ്പ് കടലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Biju Menon met with an accident, Malappuram, News, Actor, Vehicles, Accident, Cinema, Entertainment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia