ബിജു മേനോനും സണ്ണി വെയ്‌നും റോസാപ്പൂവിനായി ഒരുമിക്കുന്നു

 


കൊച്ചി: (www.kvartha.com 11.06.2017) യുവതാരങ്ങളൾക്കൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ബിജു മേനോൻ പുതിയ ചിത്രത്തിൽ പുതിയൊരു പങ്കാളിക്കൊപ്പം. സണ്ണി വെയ്നാണ് ബിജുവിൻറെ പുതിയ പങ്കാളി. രാജീവ് രവിയുടെ അസോസിയേറ്റായിരുന്ന വിനു ജോസഫ് സംവിധാനം ചെയ്യുന്ന റോസാപ്പൂ എന്ന സിനിമയിലാണ് ബിജുവും സണ്ണിയും ഒന്നിക്കുന്നത്.

ഓർഡിനറി,​ വെള്ളിമൂങ്ങ എന്നീ സിനിമകളിൽ  കുഞ്ചാക്കോ ബോബൻ , അജു വർഗീസ് തുടങ്ങിയവർക്കൊപ്പമാണ് ബിജു തകർത്തഭിനയിച്ചിരുന്നത്. ഈ വിജയം റോസാപ്പൂവിലും ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബിജു മേനോൻ.

ബിജു മേനോനും സണ്ണി വെയ്‌നും റോസാപ്പൂവിനായി ഒരുമിക്കുന്നു

ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥ നർമത്തിൽ ചാലിച്ച് പറയുകയാണ് സംവിധായകൻ ഈ സിനിമിയിലൂടെ. ബിജുവും സണ്ണിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ജീവിതത്തിൽ വളരെയേറെ കഷ്ടതകൾ അനുഭവിക്കുന്നതാണ്. മറ്റുള്ളവരുടെ മുമ്പിൽ ഇരുവരും പരിഹാസ്യരാവുകയും ചെയ്യുന്നു.

സൗബിൻ ഷാഹിറാണ് മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുക. അലൻസിയർ,​ സുധീർ കരമന,​ സംവിധായകൻ ദിലീഷ് പോത്തൻ എന്നിവരും സുപ്രധാന വേഷങ്ങളിലെത്തും. സന്തോഷ് ഏച്ചിക്കാനവും വിനുവും ചേർന്നാണ് തിരക്കഥ രചിക്കുന്നത്. കൊച്ചിയിലും ചെന്നൈയിലുമായാണ് സിനിമയുടെ ചിത്രീകരണം.

ഓഗസ്റ്റിൽ ഷൂട്ടിംഗ് തുടങ്ങും. പരസ്യരംഗത്തായിരുന്നു വിനു കൂടുതൽ സജീവമായിരുന്നത്. ഷിബു തമീൻസ് ആണ് ചിത്രത്തിന്റെ നിർമാണം. ദുൽഖർ സൽമാന്റെ എ.ബി.സി.ഡി എന്ന സിനിമയ്ക്കു ശേഷം ഷിബു തമീൻസ് നിർമിക്കുന്ന രണ്ടാമത്തെ മലയാളചിത്രമാണിത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


SUMMARY: Biju Menon  is all set to join hands with Sunny Wayne for newbie director Vinu Joseph's movie, titled Rosapoo.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia