തലയുണ്ട്, ഉടലില്ല: പേരില്‍ തന്നെ ആകാംഷയുള്ള ത്രില്ലറുമായി ബിജുമേനോനും സുഗീതും എത്തുന്നു, ഹിറ്റ് ടീമില്‍ ഇത്തവണ കുഞ്ചാക്കോ ബോബന്‍ ഔട്ട്
Aug 18, 2020, 15:42 IST
തിരുവനന്തപുരം: (www.kvartha.com 18.08.2020) തലയുണ്ട്, ഉടലില്ല- പേരില്‍ തന്നെ വലിയ ആകാംഷയുള്ള ത്രില്ലറുമായി ബിജുമേനോനും സുഗീതും എത്തുന്നു. ഓര്‍ഡിനറി, മധുരനാരങ്ങ, ത്രി ഡോട്ട്സ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ബിജുമേനോനും സംവിധായകന്‍ സുഗീതും ഒരുമിക്കുന്ന ചിത്രമാണിത്. കഴിഞ്ഞ മൂന്ന് ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന കുഞ്ചാക്കോ ബോബന്‍ പുതിയ ചിത്രത്തിലില്ല. ഇതിന് കാരണമെന്തെന്ന് പ്രേക്ഷകരും സിനിമാ പ്രവര്‍ത്തകരും അന്വേഷിക്കുന്നു. താന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ നിന്ന് ഏറെ വ്യത്യസ്തമായ ചിത്രമാണിതെന്നും എഴുപതുകളുടെ പശ്താത്തലത്തിലാണ് കഥ പറയുന്നതെന്നും സംവിധായകന്‍ പറഞ്ഞു.
പേര് കേള്‍ക്കുമ്പോള്‍ ഏവരുടെയും മനസില്‍ കടന്ന് വരുന്നത് പോലെ ഇതൊരു കുറ്റാന്വേഷണ ചിത്രമാണ്. ത്രസിപ്പിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സോമന്‍ നാടാര്‍ എന്ന എസ്.ഐയുടെ വേഷത്തിലാണ് ബിജുമേനോന്‍ എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബിജുമേനോന്‍ കാക്കി അണിയുന്നത്, അതും നായക വേഷത്തില്‍. ഷാജി കൈലാസ് സംവിധാനം ചെയ്ത ശിവം എന്ന സിനിമയിലെ നായക കഥാപാത്രം പൊലീസായിരുന്നു. അതിന് ശേഷം ക്യാരക്ടര്‍ റോളുകളില്‍ പൊലീസായി വെള്ളിത്തിരയില്‍ തിളങ്ങിയിരുന്നു.
വരുന്ന തിരുവോണത്തിന് സോമന്‍ നാടാരുടെ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കുമെന്നും പ്രേക്ഷകര്‍ക്ക് വലിയ സര്‍പ്രൈസ് ആയിരിക്കുമെന്നും സംവിധായകന്‍ പറഞ്ഞു. സ്റ്റുഡിയോയിലൊ, ഒന്നോ രണ്ടോ ലൊക്കേഷനിലോ ഷൂട്ട് ചെയ്യാവുന്ന സിനിമയല്ല. അതിനാല്‍ കോവിഡ് ഭീതി കെട്ടടങ്ങിയ ശേഷമേ ചിത്രീകരണം ആരംഭിക്കൂ. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ മഴയുടെപശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. അതിനാല്‍ ഒരുപാട് ആളുകള്‍ ലൊക്കേഷനില്‍ വേണം- സംവിധായകന്‍ പറഞ്ഞു. കുഞ്ചാക്കോ ബോബന് പറ്റിയ വേഷം കഥയില്‍ ഇല്ലാത്തത് കൊണ്ടാണ് ചിത്രത്തില്‍ ഇല്ലാത്തതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
Keywords: Biju Menon and Sugeeth joined hand again with a thriller , Biju Menon, Cinema, Kunjakko Boban, SI Sosan Nadar, Covid, Shaji Kailas, Social Media, Shooting, Getup, First look
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.