ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രന്‍ വിവാഹിതനായി; ഇന്‍ഫോസിസ് ജീവനക്കാരി അനുപമ രാമചന്ദ്രനാണ് വധു
Jul 12, 2020, 15:46 IST
കൊച്ചി: (www.kvartha.com 12.07.2020) ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ ശ്രദ്ധേയനായ നടന്‍ പ്രദീപ് ചന്ദ്രന്‍ വിവാഹിതനായി. കരുനാഗപ്പളളി സ്വദേശിയും തിരുവനന്തപുരം ഇന്‍ഫോസിസ് ജീവനക്കാരിയുമായ അനുപമ രാമചന്ദ്രനാണ് വധു.
ലോക് ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ബിഗ് ബോസ് താരത്തിന്റെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രദീപ് വിവാഹിതനായതിന്റെ സന്തോഷം ബിഗ് ബോസിലെ സഹ മത്സരാര്‍ത്ഥികളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
'അങ്ങനെ അവന്‍ കല്യാണംകഴിച്ചു. ഹോ..അളിയാ.. ഹാപ്പി മാരീഡ് ലൈഫ്. സ്വാഗതം അനുപമളിയോ..ഞങ്ങടെ ഫാമിലിയിലേക്കു...എന്നാണ് വീണാ നായര്‍ പ്രദീപിന്റെ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താന്‍ വിവാഹിതനാകാന്‍ പോവുന്ന വിവരം നടന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന് മുന്‍പ് അനുപമയുമായുളള വിവാഹലോചന പ്രദീപിന് വന്നിരുന്നു. അന്ന് വീട്ടുകാര്‍ക്കെല്ലാം ഓകെയാവുകയും മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ സമയത്താണ് ബിഗ് ബോസ് വന്നത്. പിന്നാലെ ബിഗ് ബോസില്‍ നിന്ന് പ്രദീപ് പുറത്തായ ശേഷം വിവാഹം ഉറപ്പിക്കുകയായിരുന്നു.
എന്റെ ഹൃദയത്തോട് അടുത്തുനില്‍ക്കുന്ന നിങ്ങളെ എല്ലാവരെയും പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് വെച്ച് നടത്താന്‍ ആഗ്രഹിച്ചിരുന്ന ചടങ്ങായിരുന്നു ഇതെന്നും എന്നാല്‍ വില്ലനായി എത്തിയ കൊറോണ കാലവും ലോക്‌ഡോണും നിര്‍ഭാഗ്യവശാല്‍ ഇല്ലാതാക്കിയെന്ന് നടന്‍ കുറിച്ചിരുന്നു. വിദേശത്തുളള ജ്യേഷ്ഠന്‍ ഉള്‍പ്പെടെ പ്രിയപ്പെട്ട ഒരുപാട് പേര്‍ കൂടെയില്ലാതെ ആണ് ഈ ചടങ്ങ് നടക്കുന്നത്. എല്ലാവരെയും പ്രത്യേകം പ്രത്യേകം അറിയിക്കാന്‍ പറ്റാത്തതില്‍ ക്ഷമിക്കണം.
ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ പോകുന്ന ഞങ്ങള്‍ക്ക് എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും പ്രതീക്ഷിക്കുന്നു. എന്നും പ്രദീപ് ചന്ദ്രന്‍ കുറിച്ചിരുന്നു. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് പ്രദീപ് ചന്ദ്രന്‍. മിനിസ്‌ക്രീന്‍ രംഗത്ത് സീരിയലുകളിലൂടെ തിളങ്ങിയ ശേഷമാണ് നടന്‍ ബിഗ് ബോസിലും പങ്കെടുത്തിരുന്നത്. ബിഗ് ബോസില്‍ അമ്പത് ദിവസം പൂര്‍ത്തിയാക്കുന്നതിന് മുന്നേ നടന്‍ പുറത്തായിരുന്നു.
ബിഗ് ബോസില്‍ പങ്കെടുത്ത സമയത്ത് വിവാഹം കഴിക്കാത്തവരില്‍ ഒരാള്‍ കൂടിയായിരുന്നു പ്രദീപ് ചന്ദ്രന്‍. ഇതിന്റെ കാരണം പലരും നടനോട് ചോദിച്ചറിഞ്ഞിരുന്നു. സമയമാകുമ്പോള്‍ കല്യാണം കഴിക്കും എന്നായിരുന്നു അന്ന് നടന്‍ പറഞ്ഞത്. ബിഗ് ബോസ് കഴിഞ്ഞ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം. തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം നടന്‍ എത്തിയിരുന്നു.
ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് കുടുംബത്തെക്കുറിച്ചെല്ലാം നടന്‍ മനസുതുറന്നിരുന്നു, അന്ന് കുടുംബം നല്‍കാറുളള പിന്തുണയെക്കുറിച്ചെല്ലാം നടന്‍ വാചാലനായിരുന്നു. മേജര്‍ രവി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മിഷന്‍ 90 ഡേയ്‌സിലൂടെയാണ് പ്രദീപ് ചന്ദ്രന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
തുടര്‍ന്ന് മോഹന്‍ലാലിനൊപ്പം കുരുക്ഷേത്ര, എയ്ഞ്ചല്‍ ജോണ്‍, ഇവിടം സ്വര്‍ഗമാണ്, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ, ലോക്പാല്‍, ഗീതാഞ്ജലി, 1971 ബിയോണ്ട ദ ബോര്‍ഡേഴ്‌സ് തുടങ്ങിയ സിനിമകളിലും പ്രദീപ് ചന്ദ്രന്‍ അഭിനയിച്ചിരുന്നു. സിനിമകള്‍ക്ക് പുറമെ നിരവധി സീരിയലുകളിലും നടന്‍ അഭിനയിച്ചിരുന്നു. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത കറുത്തമുത്ത് സീരിയലാണ് നടന്റേതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. മോഹന്‍ലാലിന്റെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ദൃശ്യം, ഒപ്പം എന്നീ സിനിമകളിലും ചെറിയ വേഷങ്ങളില്‍ നടന്‍ അഭിനയിച്ചിരുന്നു.
Keywords: Bigg Boss Malayalam fame Pradeep Chandran gets married to Anupama; BB team showers blessing via LIVE video, Kochi, News, Marriage, Actor, Friends, Social Network, Video, Kerala, Cinema.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.