SWISS-TOWER 24/07/2023

ആകാംഷ വാനോളം! മലയാള സിനിമയിലെ ഏറ്റവും സ്‌റ്റൈലിഷ് കഥാപാത്രമായ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ തിരിച്ച് വരുന്നു, മമ്മൂട്ടിയുടെ ഏറ്റവും മാസ് കഥാപാത്രങ്ങളില്‍ ഒന്നായ ബിഗ് ബി ഒരുക്കുന്നത് അമല്‍ നീരദ്, യുവ താരം ദുല്‍ഖറും ഭാഗാമാകുന്നുവെന്ന് റിപോര്‍ട്ട്

കൊച്ചി: (www.kvartha.com 17.11.2017) മലയാള സിനിമയിലെ ഏറ്റവും സ്‌റ്റൈലിഷ് കഥാപാത്രമായ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ തിരിച്ച് വരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മാസ് സിനിമയായ 'ബിഗ് ബി' അമല്‍ നീരദിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു. അമല്‍ നീരദ് തന്നെയാണ് രണ്ടാം ഭാഗത്തെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വാര്‍ത്ത യുവ താരം ദുല്‍ഖറും പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ബിലാല്‍' എന്നാണ് ചിത്രത്തിന്റെ പേര്. അതേസമയം ദുല്‍ഖര്‍ ഈ സിനിമയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപോര്‍ട്ടുണ്ട്.

ആകാംഷ വാനോളം! മലയാള സിനിമയിലെ ഏറ്റവും സ്‌റ്റൈലിഷ് കഥാപാത്രമായ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ തിരിച്ച് വരുന്നു, മമ്മൂട്ടിയുടെ ഏറ്റവും മാസ് കഥാപാത്രങ്ങളില്‍ ഒന്നായ ബിഗ് ബി ഒരുക്കുന്നത് അമല്‍ നീരദ്, യുവ താരം ദുല്‍ഖറും ഭാഗാമാകുന്നുവെന്ന് റിപോര്‍ട്ട്

'ഫോര്‍ ബ്രദേഴ്‌സ്' എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കായ 'ബിഗ് ബി'യുടെ പ്രധാന ആകര്‍ഷണം അതിന്റെ സ്‌റ്റൈലിഷ് മേക്കിംഗും നീളം കുറഞ്ഞ സംഭാഷണങ്ങളുമായിരുന്നു. തിയറ്ററില്‍ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം പിന്നീട് മിനിസ്‌ക്രീനിലും ഡിവിഡി വില്‍പനയിലും ഹിറ്റായിരുന്നു.

ആകാംഷ വാനോളം! മലയാള സിനിമയിലെ ഏറ്റവും സ്‌റ്റൈലിഷ് കഥാപാത്രമായ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ തിരിച്ച് വരുന്നു, മമ്മൂട്ടിയുടെ ഏറ്റവും മാസ് കഥാപാത്രങ്ങളില്‍ ഒന്നായ ബിഗ് ബി ഒരുക്കുന്നത് അമല്‍ നീരദ്, യുവ താരം ദുല്‍ഖറും ഭാഗാമാകുന്നുവെന്ന് റിപോര്‍ട്ട്

സമീപകാലത്ത് ഇറങ്ങിയ അമല്‍ നീരദ് സിനിമകള്‍ നിര്‍മിച്ചത് അമല്‍ തന്നെയായിരുന്നു. ഒടുവില്‍ പുറത്തിറങ്ങിയ സി ഐ എയ്ക്ക് ശേഷം അമല്‍ സംവിധാനം ചെയ്യുന്ന ബിലാല്‍ നിര്‍മിക്കുന്നതും അദ്ദേഹം തന്നെയാകുമെന്നാണ് സൂചന. സി ഐ എയ്ക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിനിമയേക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിടുന്നതാണ് ഈ പോസ്റ്റ്.

എന്നാല്‍ സിനിമയുടെ തിരക്കഥ, സംഭാഷണം, സംഗീതം, ക്യാമറ മറ്റു താരങ്ങള്‍ ഇതിനെ കുറിച്ചൊന്നും ഇപ്പോള്‍ വിവരമില്ല. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന, ബിലാല്‍, 2018 ലായിരിക്കും റിലീസ് ചെയ്യുക.

ആകാംഷ വാനോളം! മലയാള സിനിമയിലെ ഏറ്റവും സ്‌റ്റൈലിഷ് കഥാപാത്രമായ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ തിരിച്ച് വരുന്നു, മമ്മൂട്ടിയുടെ ഏറ്റവും മാസ് കഥാപാത്രങ്ങളില്‍ ഒന്നായ ബിഗ് ബി ഒരുക്കുന്നത് അമല്‍ നീരദ്, യുവ താരം ദുല്‍ഖറും ഭാഗാമാകുന്നുവെന്ന് റിപോര്‍ട്ട്

Summary: Actor Mammootty's most stylish film BigB second part will be coming soon. Director of first part Amal Neerad posted this in his Facebook. Bilal the name announced so. Hopefully Dulquer also will be part of this.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia