മൂന്നര പതിറ്റാണ്ട് മലയാള സിനിമ ചുറ്റിത്തിരിഞ്ഞത് പ്രേംനസീര്‍ എന്ന ചിറയന്‍കീഴ്കാരന്‍ അബ്ദുള്‍ ഖാദറിലൂടെ; വെള്ളിത്തിരയിലെ അനശ്വര പ്രതിഭ ഓര്‍മയായിട്ട് 3 പതിറ്റാണ്ട്

 


കൊച്ചി: (www.kvartha.com 16.01.2019) വെള്ളിത്തിരയിലെ അനശ്വര പ്രതിഭ പ്രേംനസീര്‍ ഓര്‍മയായിട്ട് മൂന്ന് പതിറ്റാണ്ട്. അഭിനയം കൊണ്ടു മാത്രമല്ല, അഭിനയിച്ച ഗാനങ്ങളും അവയിലെ ദൃശ്യങ്ങള്‍ കൊണ്ടും മലയാളിയുള്ളിടത്തോളം മറക്കാനാകാത്ത പേരാണ് പ്രേംനസീര്‍. 1989 ജനുവരി 16 നായിരുന്നു 62 വര്‍ഷത്തെ ജീവിതത്തിന് തിരശീല വീണത്.

കേരളത്തിന്റെ ഈ അഭിനയ ഇതിഹാസത്തിന്റെ 30ാം ചരമവാര്‍ഷികത്തില്‍ ആര്‍ട്‌സ് ആന്‍ഡ് മെഡിസിനിലെ ഗാനങ്ങള്‍ അദ്ദേഹത്തിന് അര്‍ഹിക്കുന്ന ശ്രദ്ധാഞ്ജലിയായി മാറി. വാണിജ്യ സിനിമകള്‍ ജനപ്രിയമായ അമ്പതുകള്‍ മുതല്‍ മൂന്നര പതിറ്റാണ്ട് മലയാള സിനിമ ചുറ്റിത്തിരിഞ്ഞത് പ്രേംനസീര്‍ എന്ന ചിറയന്‍കീഴ്കാരന്‍ അബ്ദുള്‍ ഖാദറിലൂടെയാണ്.

ഹൃദയസ്പര്‍ശിയായ കഥകളും അവയുടെ അവതരണം കൊണ്ടും മാത്രമല്ല, മലയാളഭാഷയിലെ ഏറ്റവും മികച്ച ഗാനങ്ങളില്‍ പലതും മലയാളി കേട്ടത് യേശുദാസിന്റെ ശബ്ദത്തിലൂടെയും പ്രേംനസീറെന്ന കാഴ്ചയിലൂടെയുമായിരുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷനും മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയും സംയുക്തമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ അവതരിപ്പിച്ചു വരുന്ന സംഗീത സാന്ത്വന പരിപാടിയുടെ 251ാമത് ലക്കത്തില്‍ പ്രേംനസീര്‍ പാടി അഭിനയിച്ച 14 ഗാനങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്.

മൂന്നര പതിറ്റാണ്ട് മലയാള സിനിമ ചുറ്റിത്തിരിഞ്ഞത് പ്രേംനസീര്‍ എന്ന ചിറയന്‍കീഴ്കാരന്‍ അബ്ദുള്‍ ഖാദറിലൂടെ; വെള്ളിത്തിരയിലെ അനശ്വര പ്രതിഭ ഓര്‍മയായിട്ട് 3 പതിറ്റാണ്ട്

തുടര്‍ച്ചയായി പത്തൊമ്പതര മണിക്കൂര്‍ കൊണ്ട് 9000 ഗാനങ്ങള്‍ പാടി ഗിന്നസ് ബുക്കില്‍ ഇടം നേടിയ കൊച്ചിന്‍ മന്‍സൂര്‍, അദ്ദേഹത്തിന്റെ ശിഷ്യ ലിസ്ബി ആന്റണി എന്നിവരാണ് പരിപാടി അവതരിപ്പിച്ചത്.

ഗുരുവായൂരമ്പല നടയില്‍... എന്ന ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. ദേവീ ശ്രീദേവീ..., റംസാനിലെ ചന്ദ്രികയോ..., അന്നു നിന്റെ നുണക്കുഴി..., ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു..., ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ..., അനുരാഗക്കളരിയില്‍..., താരകരൂപിണീ..., മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി..., പതിനാലാം രാവുദിച്ചത്..., നീലഗിരിയുടെ സഖികളേ..., കാനനച്ഛായയില്‍ ആടുമേയ്ക്കാന്‍..., എന്നീ ഗാനങ്ങള്‍ക്കൊപ്പം വാല്‍ക്കണ്ണെഴുതി വനപുഷ്പം..., ചന്ദ്രികയിലലിയുന്നു..., എന്നീ യുഗ്മഗാനങ്ങളുമാണ് മന്‍സൂറും ലിസ്ബിയും പാടിയത്.

മൂന്നര പതിറ്റാണ്ട് മലയാള സിനിമ ചുറ്റിത്തിരിഞ്ഞത് പ്രേംനസീര്‍ എന്ന ചിറയന്‍കീഴ്കാരന്‍ അബ്ദുള്‍ ഖാദറിലൂടെ; വെള്ളിത്തിരയിലെ അനശ്വര പ്രതിഭ ഓര്‍മയായിട്ട് 3 പതിറ്റാണ്ട്



Keywords:  Kerala, Kochi, News, film, Cinema, Actor, Entertainment, Biennale concert has Nazir-acted hit songs on star’s 30th death anniversary

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia