Movie | ഭീമന്‍ രഘു സംവിധാനം ചെയ്ത 'ചാണ' മാര്‍ച് രണ്ടാംവാരം തീയേറ്ററുകളിലെത്തും; 'ആദ്യ സംവിധാന സംരഭത്തില്‍ പ്രതീക്ഷ'; തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി ബന്ധം പുലര്‍ത്തിയിട്ടില്ലെന്നും താരം

 


കണ്ണൂര്‍: (www.kvartha.com) മലയാള സിനിമയില്‍ വില്ലനായും ഹാസ്യനടനായും കാരക്ടര്‍ റോളുകളിലും തിളങ്ങിയ ഭീമന്‍ രഘു സംവിധാനം ചെയ്ത ആദ്യ സിനിമ തീയേറ്ററുകളിലേക്ക് എത്തുന്നു. ഇതിനകം മികച്ച സംവിധാനത്തിനും അഭിനേതാക്കള്‍ക്കും സത്യജിത് റേ പുരസ്‌കാരം ഉള്‍പെടെയുളള അംഗീകാരങ്ങള്‍ ലഭിച്ച സിനിമയില്‍ തനിക്ക് ഏറെ പ്രതീക്ഷയുണ്ടെന്ന് ഭീമന്‍ രഘു കണ്ണൂര്‍ പ്രസ്‌ക്ലബില്‍ പറഞ്ഞു.
          
Movie | ഭീമന്‍ രഘു സംവിധാനം ചെയ്ത 'ചാണ' മാര്‍ച് രണ്ടാംവാരം തീയേറ്ററുകളിലെത്തും; 'ആദ്യ സംവിധാന സംരഭത്തില്‍ പ്രതീക്ഷ'; തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി ബന്ധം പുലര്‍ത്തിയിട്ടില്ലെന്നും താരം

തനിക്ക് രാഷ്ട്രീയം മടുത്തു. ഇനി ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. പത്തനാപുരത്ത് സിനിമാ നടന്‍മാര്‍ മത്സരിക്കാനിറങ്ങിയപ്പോഴാണ് താനും ബിജെപി സ്ഥാനാര്‍ഥിയായ മത്സരരംഗത്തിനിറങ്ങിയത്. പൊലീസായും സിനിമാനടനായും താന്‍ ജീവിച്ചിട്ടുണ്ട്. ഇതുമായി ബന്ധമുളള രാഷ്ട്രീയത്തിലും ഒരു കൈ നോക്കാമെന്ന് വെച്ചു. അല്ലാതെ ബിജെപിക്കാരനായത് കൊണ്ടല്ലെന്നും ഭീമന്‍ രഘു പറഞ്ഞു.

തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി ബന്ധം പുലര്‍ത്തിയിട്ടില്ല. എന്നാല്‍ തനിക്ക് എല്ലാ രാഷ്ട്രീയ പാര്‍ടികളിലെ നേതാക്കളുമായും ബന്ധമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹവുമായി അടുപ്പവുമുണ്ട്. തന്റെ മകളുടെ വിവാഹത്തിന് പിണറായിയെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെയുളള വിമര്‍ശനങ്ങള്‍ താന്‍ കണക്കാക്കുന്നില്ല. നാടിന് വേണ്ടിയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഇത്തരം വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും താന്‍ ഇഷ്ടപ്പെടുന്ന നേതാക്കളിലൊരാളാണ്. അവസരം കിട്ടിയാല്‍ അദ്ദേഹത്തെ സന്ദര്‍ശിക്കും. മോഡി രാജ്യത്തിനായി പല നല്ലകാര്യങ്ങളും ചെയ്യുന്നുണ്ട്. ആലപ്പുഴയിലെ കോളജ് വിദ്യാഭ്യാസ കാലത്ത് താന്‍ ഇടതുപക്ഷ അനുഭാവിയായിരുന്നു. അന്ന് സമരം ചെയ്തു കോളജൊക്കെ പൂട്ടിച്ചിട്ടുണ്ട്. ഇന്നത്തെ പല നേതാക്കന്‍മാരും തന്റെ കൂടെ കോളജില്‍ പഠിച്ചവരാണ്. അവരൊക്കെയായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട്. വിലന്‍ വേഷം ചെയ്യുന്നതില്‍ തനിക്ക് ഇതുവരെ മടുപ്പൊന്നുമുണ്ടായിട്ടില്ല. സിനിമയില്‍ എല്ലാവേഷങ്ങളും ചെയ്യാന്‍ തയ്യാറാണ്. ഇപ്പോള്‍ ഹാസ്യകഥാപത്രങ്ങളും മുഖ്യകഥാപാത്രങ്ങളുമൊക്കെ ചെയ്യുന്നുണ്ട്.

നല്ല തിരക്കഥയില്ലാത്തത് ഇന്ന് മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയാണ്. എന്നാല്‍ ന്യൂജനറേഷന്‍ സിനിമകളില്‍ വ്യത്യസ്ത പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇതില്‍ ഒരു വിധം നിലവാരമുളള സിനിമകളൊക്കെ രക്ഷപ്പെട്ട് പോകുന്നുണ്ട്. താന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായ ചാണ മാര്‍ച് രണ്ടാം വാരം തീയേറ്ററുകളിലെത്തും. പ്രക്ഷേകരുടെ പ്രതികരണം അറിയണമെങ്കില്‍ ഒടിടി പ്ലാറ്റ് ഫോമിനെക്കാള്‍ നല്ലത് തീയറ്ററുകള്‍ തന്നെയാണ്. സിനിമസംവിധാനം ചെയ്തത് പണം സമ്പാദിക്കുകയെന്ന ലക്ഷ്യം വെച്ചല്ലെന്നും സിനിമയോടുളള സ്നേഹം കൊണ്ടാണെന്നും ഭീമന്‍ രഘു പറഞ്ഞു. സ്വീറ്റി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കണ്ണൂര്‍ സ്വദേശിയായ കെ ശശീന്ദ്രനാണ് ചാണ നിര്‍മിച്ചത്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Film, Cinema, Press Meet, Entertainment, Bheeman Raghu, Chana Movie, Bheeman Raghu's 'Chana' will release second week of March.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia