Bhavana | 16 വര്‍ഷങ്ങള്‍ക്ക് ശേഷം 'ഹണ്ട്' എന്ന ചിത്രത്തിലൂടെ ഭാവനയും ഷാജി കൈലാസും ഒന്നിക്കുന്നു

 


കൊച്ചി: (www.kvartha.com) 16 വര്‍ഷങ്ങള്‍ക്ക് ശേഷം 'ഹണ്ട്' എന്ന ചിത്രത്തിലൂടെ ഭാവനയും ഷാജി കൈലാസും ഒന്നിക്കുന്നു. 'ചിന്താമണി കൊലക്കേസ്' പ്രദര്‍ശനത്തിനെത്തി 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവന നായികയാകുന്നത്. നിഖില്‍ ആനന്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഡിസംബറില്‍ തന്നെ ഷാജി കൈലാസ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

'ഹണ്ട്' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തില്‍ അദിതി രവി, ചന്ദുനാഥ്, രണ്‍ജി പണിക്കര്‍, നന്ദു തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. ജാക്‌സണ്‍ ആണ് ഹന്‍ട് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം. കൈലാസ് മേനോനാണ് സംഗീത സംവിധായകന്‍.

Bhavana | 16 വര്‍ഷങ്ങള്‍ക്ക് ശേഷം 'ഹണ്ട്' എന്ന ചിത്രത്തിലൂടെ ഭാവനയും ഷാജി കൈലാസും ഒന്നിക്കുന്നു

ഭാവന ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' റിലീസിന് തയാറായിരിക്കുകയാണ്. ആദില്‍ മൈമൂനത് അശ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമയില്‍ ഭാവനയ്‌ക്കൊപ്പം ശറഫുദ്ധീനും കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. അരുണ്‍ റുശ്ദി ആണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി'ന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോകര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും ആണ്. ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കല്‍ നിര്‍വഹിക്കുന്നു. ബോണ്‍ഹോമി എന്റര്‍ടെന്‍മെന്റ്സിന്റെ ബാനറില്‍ റെനീശ് അബ്ദുല്‍ ഖാദര്‍ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രം നിര്‍മിക്കുന്നു. ശ്യാം മോഹനാണ് എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍. പ്രേക്ഷകരുടെ പ്രിയങ്കരിയായ ഭാവന മലയാള സിനിമയില്‍ സീജീവമാകുന്ന സന്തോഷത്തിലാണ് എല്ലാവരും.

ഷാജി കൈലാസിന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം 'കാപ്പ'യാണ്. പൃഥ്വിരാജാണ് നായകന്‍. ജി ആര്‍ ഇന്ദുഗോപന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. 'കടുവ' എന്ന വന്‍ ഹിറ്റ് ചിത്രത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും 'കാപ്പ'യ്ക്കുണ്ട്.

Keywords: Bhavana to team up with Shaji Kailas for 'Hunt', Kochi, News, Actress, Director, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia