SWISS-TOWER 24/07/2023

തകര്‍ത്തുകളയാം എന്നു കരുതിയവര്‍ക്കു തെറ്റി; '96' എന്ന കന്നട സിനിമയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി നടി ഭാവന

 


ബംഗളൂരു: (www.kvartha.com 30.04.2019) വിവാഹശേഷം അഭിനയരംഗത്തുനിന്നും വിട്ടുനിന്ന നടി ഭാവന ചെറിയ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. വിജയ് സേതുപതിയും തൃഷയും ഗംഭീര അഭിനയം കാഴ്ചവെച്ച '96' എന്ന തമിഴ് സിനിമയുടെ കന്നട റീമേക്കിലൂടെയാണ് ഭാവന തിരിച്ചെത്തുന്നത്.


സിനിമയില്‍ റാമും ജാനുവുമായി എത്തി വിജയ് സേതുപതിയും തൃഷയും ആരാധകരെ കോരിത്തരിപ്പിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ കന്നട പതിപ്പില്‍ എത്തുകയാണ് ഭാവനയും ഗണേഷും. '99' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ 'ആഗിദേ ആഗിദേ' എന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

തകര്‍ത്തുകളയാം എന്നു കരുതിയവര്‍ക്കു തെറ്റി; '96' എന്ന കന്നട സിനിമയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി നടി ഭാവന

96ലെ 'കാതലേ കാതലേ' എന്ന ഗാനത്തിന്റെ കന്നട പതിപ്പാണു പുതിയ ഗാനം. തമിഴില്‍ ഗോവിന്ദ് വസന്ത സംഗീതം ഒരുക്കിയപ്പോള്‍, തെലുങ്ക് പതിപ്പിനു സംഗീതം ഒരുക്കിയിരിക്കുന്നത് അര്‍ജുന്‍ ജന്യയാണ്. പ്രീതം ഗബ്ബിയാണു ചിത്രത്തിന്റെ സംവിധാനം.

സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. മൂന്നുലക്ഷത്തോളം ആളുകള്‍ ഇതിനോടകം തന്നെ ഗാനം കണ്ടു. ഗാനത്തിനു താഴെയുള്ള കമന്റുകളില്‍ അധികവും മലയാളത്തിലുള്ളതാണ്. ഭാവനയെ തകര്‍ക്കാനാകില്ല. കഴിവുള്ളവരെ ആര്‍ക്കും തകര്‍ക്കാനാകില്ല എന്നിങ്ങനെയാണു പലരുടെയും കമന്റുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bhavana is overwhelmed about her upcoming Kannada film '99', Bangalore, News, Cinema, Actress, Entertainment, Social Network, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia