ഭാവന മഞ്ജു ഗ്രൂപ്പില്‍ ചേക്കേറിയതായി റിപോര്‍ട്ട്

 


ദിലീപുമായി അടുത്ത സൗഹൃദബന്ധം പുലര്‍ത്തിവന്ന നടി ഭാവന മഞ്ജു വാര്യര്‍ ഗ്രൂപ്പിലേക്ക് ചേക്കേറിയതായി റിപോര്‍ട്ട്. ദിലീപുമായി അടുത്തിടെയാണ് ഭാവന അകന്നത്. ഇതിന്റെ കാരണവും അജ്ഞാതമാണ്. ചെറിയ ഒരു തെറ്റിദ്ധാരണയുടെപുറത്താണ് ഇരുവരും അകന്നതെന്നാണ് സിനിമ വൃത്തങ്ങള്‍ കുശുകുശുക്കുന്നത്.

ദിലീപിന്റെ ചിത്രത്തിലൊന്നും തന്നെ ഭാവനയ്ക്ക് അവസരങ്ങളൊന്നും നല്‍കുന്നില്ല. മഞ്ജുവുമായി നേരത്തെ തന്നെ നല്ലബന്ധത്തിലായിരുന്നു ഭാവന. ഇത് ഒന്നുകൂടി ഉറപ്പിക്കാന്‍ ദിലീപുമായുള്ള അകല്‍ച വഴിവെച്ചിരിക്കുകയാണ്. ഹരിഹരന്‍ - എം.ടി. ടീമിന്റെ 'ഏഴാമത്തെവരവ്' എന്ന പുതിയ ചിത്രത്തില്‍ ഭാവനയ്ക്ക ലഭിച്ച നായികവേഷം വെല്ലുവിളിയും ഒപ്പം അഭിനയ സാധ്യത ഏറെയുള്ളതുമാണ്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പണമുണ്ടാക്കിയതല്ലാതെ അവാര്‍ഡ് പോലുള്ള പ്രശസ്തികളൊന്നും ഭാവനയെ തേടിയെത്തിയിട്ടില്ല.
ഭാവന മഞ്ജു ഗ്രൂപ്പില്‍ ചേക്കേറിയതായി റിപോര്‍ട്ട്

അടുത്ത സംസ്ഥാന അവാര്‍ഡും പറ്റിയാല്‍ ദേശിയ അവാര്‍ഡും ലഭിക്കാന്‍ സാധിക്കുന്ന കരുത്തുറ്റ കഥാപാത്രമാണ് ഇപ്പോള്‍ ഭാവനയ്ക്ക് ലഭിച്ചിരിക്കുന്നുവെന്നാണ് അണിയറക്കാര്‍ പറയുന്നത്. തന്റെ അഭിനയജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമയും കഥാപാത്രവുമാണ് ഇതെന്ന് ഭാവന പറയുന്നു. ഈ കഥാപാത്രം ലഭിച്ചതില്‍ താന്‍ സന്തോഷവതിയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. തമിഴ്, തെലുങ്ക് സിനിമകളിലും ഭാവന അടുത്തകാലത്ത് തിരക്കുള്ള നടിയായിരുന്നു.

Also read:
പോലീസുകാരന്റെ യൂണിഫോം വലിച്ചുകീറി മര്‍ദിച്ചതിന് 3 പേര്‍ക്കെതിരെ കേസ്

Keywords:  Entertainment, Film, Cinema, Actor, Actress, Dileep, Friends, Manju Warrier, Bhavan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia