പ്രതിഫല തര്‍ക്കം: കടയുടെ ഉദ്ഘാടനം നടത്താതെ തിരിച്ചുപോയ ഭാമയെ നാട്ടുകാര്‍ തടഞ്ഞു? വിശദീകരണവുമായി താരം
Apr 25, 2016, 14:25 IST
മൂവാറ്റുപുഴ: (www.kvartha.com 25.04.2016) പ്രതിഫലതര്‍ക്കത്തെ തുടര്‍ന്ന് മൂവാറ്റുപുഴയില്‍ കട ഉദ്ഘാടനം നടത്താതെ ചലച്ചിത്ര താരം ഭാമ മടങ്ങിയതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ നടിയുടെ വാഹനം തടയുകയും ഉദ്ഘാടന വേദിയിലേക്ക് തിരികെ എത്തിച്ചു എന്നുമൊക്കെയായിരുന്നു വാര്‍ത്ത.
എന്നാല്‍ വാര്‍ത്ത നിഷേധിച്ച് താരം തന്നെ വിശദീകരണവുമായി രംഗത്തെത്തി. നടന്ന സംഭവം കേട്ടാല്‍ നിങ്ങള്‍ ഞെട്ടിപ്പോകുമെന്നും വാര്‍ത്തയില്‍ പറഞ്ഞതുപോലെയുള്ള കാര്യങ്ങളല്ല സംഭവിച്ചതെന്നും ഭാമ പറയുന്നു. ഉദ്ഘാടനത്തിന് ക്ഷണിച്ചയാള്‍ പണം തരാതെ തന്നെ പറ്റിക്കുകയായിരുന്നെന്നാണ് ഭാമ പറയുന്നത്.
മൂവാറ്റുപുഴയിലെ ഒരു കടയുടെ ഉദ്ഘാടനത്തിന് സെലിബ്രിറ്റി കോര്‍ഡിനേറ്ററായ ഒരാള്‍ തന്നെ രണ്ടര ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് ക്ഷണിക്കുകയുണ്ടായി. ഒരു ലക്ഷം രൂപ അഡ്വാന്‍സായി നല്‍കുമെന്നും ബാക്കി തുക ഉദ്ഘാടനത്തിന് മുന്‍പ് നല്‍കും എന്നുമായിരുന്നു തീരുമാനം! എന്നാല്‍, തന്റെ ബാങ്കില്‍ 15,000 രൂപ മാത്രമാണ് അഡ്വാന്‍സായി എത്തിയത്.
എന്നാല്‍ പണത്തിന് പുറകെ പോകുന്ന ആളല്ല താന്‍. ഒരു നടിയെന്ന നിലയില്‍ എന്റെ പ്രൊഫഷനോട് താന്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഉദ്ഘാടനത്തിന് പോകാന്‍ തന്നെ തീരുമാനിച്ചു. ബാക്കി തുക അവിടെ ചെല്ലുമ്പോള്‍ ലഭിക്കുമെന്നായിരുന്നു തന്റെ പ്രതീക്ഷ. എന്നാല്‍ പിന്നീട് നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങളാണ്. അവിടെ ചെന്നപ്പോള്‍ എന്നെ ഉദ്ഘാടത്തിന് ക്ഷണിച്ച ആളുടെ പൊടിപോലുമുണ്ടായിരുന്നില്ല.
ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് കടയുടമകളുമായി
സംസാരിച്ചപ്പോള്‍ മാത്രമാണ് തനിക്ക് തരാനായി ഇയാള്‍ പണം വാങ്ങിയിരുന്ന കാര്യം അറിയുന്നത്. അവരോട് പറഞ്ഞിരുന്നത് തന്റെ പ്രതിഫലം ഒരു ലക്ഷം രൂപയാണെന്നായിരുന്നു. പണത്തിന് അമിത പ്രാധാന്യം കൊടുക്കാത്ത ഒരാളാണ് താന്‍. അതുകൊണ്ട് തന്നെ കടയുടെ ഉദ്ഘാടനം നടത്തിയിട്ടാണ് തിരിച്ചുപോന്നത്.
അല്ലാതെ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. തനിക്ക് സംഭവിച്ചത് സാമ്പത്തിക തട്ടിപ്പാണ്. നിയമപരമായി മുന്നോട്ടു പോകാനാണ് തീരുമാനം. ഇത്തരക്കാരെ സിനിമ മേഖലയില്‍ നിന്നുള്ളവര്‍ സൂക്ഷിക്കണം. ഇത് എന്റെ ആരാധകരോട് കൂടിയുള്ള അപേക്ഷയാണ്. പണത്തിന് പുറകെ പോകുന്ന ആളല്ല ഞാന്‍. നിങ്ങളുടെ എല്ലാ പിന്തുണയും എനിക്കൊപ്പം വേണം. ഭാമ പറയുന്നു.

Also Read:
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളായ ഡോ. എ എ അമീനും കെ കുഞ്ഞിരാമനും പത്രിക സമര്‍പ്പിച്ചു
Keywords: Controversy, Inauguration, Entertainment, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.