SWISS-TOWER 24/07/2023

മക്കള്‍ക്കൊപ്പമുള്ള ചിത്രത്തിന് അശ്ലീല കമന്റ്; പരാതിയുമായി ഭാഗ്യലക്ഷ്മി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 01.07.2017) മക്കള്‍ക്കൊപ്പമുള്ള ചിത്രത്തിന് അശ്ലീല കമന്റിട്ട സംഭവത്തില്‍ പരാതിയുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രംഗത്ത്. കഴിഞ്ഞദിവസമാണ് ഫേസ് ബുക്കില്‍ മക്കള്‍ക്കൊപ്പമുള്ള ഭാഗ്യലക്ഷ്മിയുടെ ചിത്രത്തിന് താഴെയായി ഒരാള്‍ അശ്ലീല കമന്റിട്ടത്. ഷിബു പുരയിടം എന്നയാളാണ് അശ്ലീല അടിക്കുറിപ്പ് എഴുതിയത്. ഇതിനെതിരെയാണ് ഭാഗ്യലക്ഷ്മി പൊട്ടിത്തെറിച്ചത്. സ്വന്തം മക്കള്‍ക്കൊപ്പമുള്ള ചിത്രത്തില്‍ പോലും അശ്ലീലം കാണുന്നവര്‍ക്കെതിരെയാണ് നടി ശക്തമായി പ്രതികരിച്ചത്.

സംഭവത്തെ കുറിച്ചുള്ള നടിയുടെ പോസ്റ്റ് ഇങ്ങനെയാണ്,

'അമ്മയും മക്കളും തമ്മിലുള്ള ബന്ധമറിയാത്ത ഷിബു പുരയിടം എന്ന ഈ വൃത്തികെട്ടവന് ഒരു സംശയം, ഇത് എന്റെ മക്കളാണോ എന്ന്. ഇവരെന്റ മക്കളാണെന്ന് ഇവന് പ്രൂഫ് വേണമെന്ന്. ഈ പ്രായത്തില്‍ ഞാനേതോ ആണുങ്ങളുടെ കൂടെ.., എന്റെ മക്കളെ അറിയാത്ത ആരുണ്ട് ഈ നാട്ടില്‍. ഇവനെ എന്ത് ചെയ്യണം, പറയൂ. എന്റെ സംസ്‌കാരത്തിന് ഇവനുള്ള ഭാഷയില്ല'ഭാഗ്യലക്ഷ്മി പോസ്റ്റില്‍ പറഞ്ഞു.

മക്കള്‍ക്കൊപ്പമുള്ള ചിത്രത്തിന് അശ്ലീല കമന്റ്; പരാതിയുമായി ഭാഗ്യലക്ഷ്മി

ഷിബു പുരയിടം എന്ന ഒരു വൃത്തികെട്ടവന്‍ എന്നെയും എന്റെ മക്കളെയും ചേര്‍ത്ത് ഒരു വൃത്തികെട്ട പോസ്റ്റിട്ടപ്പോള്‍ സത്യത്തില്‍ ആദ്യം എനിക്ക് വല്ലാത്ത സങ്കടമാണുണ്ടായത്. കരച്ചില്‍ വന്നു..ഏതെങ്കിലും അന്യ പുരുഷനെ ചേര്‍ത്താണ് ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതെങ്കില്‍ പോടാ എന്റെ ഇഷ്ടം എന്ന് ഒരു കമന്റില്‍ ഞാന്‍ വലിച്ചെറിയും..ഇത് പക്ഷേ എന്റെ മക്കള്‍..

അവര്‍ക്ക് ഞാനും എനിക്കവരും മാത്രമുളള ഒരു ജീവിതമാണ് ഞങ്ങളുടെ. അതാണ് എനിക്ക് താങ്ങാന്‍ വയ്യാതായത്...പിന്നീട് തോന്നി അയ്യേ കുട്ടിക്കാലം മുതല്‍ ജീവിതത്തില്‍ എന്തെല്ലാം പരീക്ഷണങ്ങള്‍ കടന്ന് വന്നവളാണ് ഞാന്‍. എല്ലാം ചിരിച്ചുകൊണ്ട് ഒറ്റക്ക് നേരിട്ടവളാണ്...ഇതെന്ത് ചീള് കേസ്. ഇവനൊരു കൃമി.. എന്ന് കരുതി ഇവനെയങ്ങനെ വെറുതേവിടാന്‍ ഞാന്‍ തയാറല്ല..

ഉടനേ രാത്രി തന്നെ ഐജി മനോജ് എബ്രഹാം സാറിനെ വിളിച്ചു, കാര്യം പറഞ്ഞു. പരാതി ഫയല്‍ ചെയ്തു...എന്നെ ഏറ്റവും സന്തോഷിപ്പിച്ചത്, എത്രയെത്ര പേരാണ് എന്നെ സമാധാനപ്പെടുത്തിയത്..എനിക്ക് വേണ്ടി എന്തും ചെയ്യാന്‍ മുന്നിട്ടിറങ്ങിയത്...അതും ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ, ചേച്ചീ ഞങ്ങളുണ്ട് വിഷമിക്കരുത് എന്ന് പറഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി- എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Also Read:
ഡെങ്കിപ്പനിക്ക് പുറമെ ഫേസ്ബുക്ക് 'പ്രണയപ്പനിയും' വ്യാപകം; ഒരു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 20 ഒളിച്ചോട്ടക്കേസുകള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bhagyalakshmi reaction about face book  post, Thiruvananthapuram, News, Complaint, Police, Children, Cinema, Entertainment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia