'ഞാനും ഇങ്ങനെയൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്..ഇനി നാളെ ഞാന്‍ വല്ല കേസിലും പെട്ടുപോയാല്‍ അതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ആവ്വോ? ചര്‍ച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

 


തിരുവനന്തപുരം: (www.kvartha.com 08.07.2020) തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും, അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ ആരോപണമുയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ സപ്പോര്‍ട്ട് ചെയ്തുകൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുകയാണ്.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയാണ് മുഖ്യമന്ത്രിക്ക് സപ്പോര്‍ട്ടുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സമീപം നില്‍ക്കുന്ന കള്ളക്കടത്തു കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന സ്വപ്നയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് വിമര്‍ശകര്‍ അദ്ദേഹത്തിനെതിരെ ആരോപണവുമായി എത്തിയത്.

 'ഞാനും ഇങ്ങനെയൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്..ഇനി നാളെ ഞാന്‍ വല്ല കേസിലും പെട്ടുപോയാല്‍ അതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ആവ്വോ? ചര്‍ച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

'ഞാനും ഇങ്ങനെയൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്..ഇനി നാളെ ഞാന്‍ വല്ല കേസിലും പെട്ടുപോയാല്‍ (പെടുത്താതിരുന്നാല്‍ മതി) അതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ആവ്വോ? അദ്ദേഹം എന്നോട് ചിരിക്കുന്നുമുണ്ട്' -എന്നാണ് മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് നടി കുറിച്ചിരിക്കുന്നത്.

Keywords:  Bhagyalakshmi fb post about CM Pinarayi, Thiruvananthapuram, News, Smuggling, Case, Allegation, Airport, Chief Minister, Pinarayi vijayan, Facebook, Post, Actress, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia