സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടി പാര്‍വതി, മികച്ച നടന്‍ ഇന്ദ്രന്‍സ്
Mar 8, 2018, 13:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 08.03.2018) ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടി പാര്‍വതി, മികച്ച നടന്‍ ഇന്ദ്രന്‍സ്. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രന്‍സിന് പുരസ്‌കാരം നേടിക്കൊടുത്തത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിയായി. മന്ത്രി എ.കെ. ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
ഈ.മ.യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ഒറ്റമുറി വെളിച്ചമാണ് മികച്ച കഥാചിത്രം. ഏദന്‍ രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു പുരസ്‌കാരങ്ങള്‍:
മികച്ച സ്വഭാവ നടന്‍ - അലന്‍സിയര്‍
സ്വഭാവ നടി - പോളി വല്‍സന്‍ (ഈ.മ.യൗ, ഒറ്റമുറി വെളിച്ചം)
കഥാകൃത്ത് - എം.എ. നിഷാദ്
തിരക്കഥാകൃത്ത് - സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
ബാലതാരങ്ങള്‍ - മാസ്റ്റര്‍ അഭിനന്ദ്, നക്ഷത്ര
സംഗീത സംവിധായകന്‍ - എം.കെ. അര്‍ജുനന്‍ (ഭയാനകത്തിലെ ഗാനങ്ങള്‍)
ഗായകന്‍ - ഷഹബാസ് അമന്‍
ഗായിക - സിതാര കൃഷ്ണകുമാര്‍ (വിമാനം)
ക്യാമറ - മനേഷ് മാധവ്
കലാമൂല്യമുള്ള ജനപ്രിയ സിനിമ - രക്ഷാധികാരി ബൈജു
പശ്ചാത്തല സംഗീതം - ഗോപീസുന്ദര്‍
ഗാനരചയിതാവ് - പ്രഭാവര്‍മ
അതീവ രഹസ്യമായാണ് ഇക്കുറി പുരസ്‌കാര നിര്‍ണയ നടപടികള്‍ ചലച്ചിത്ര അക്കാദമി ആവിഷ്‌കരിച്ചത്. മത്സര രംഗത്തുള്ള 110 സിനിമകളും ആദ്യ ഘട്ടത്തില്‍ ജൂറി അംഗങ്ങള്‍ രണ്ടു ഗ്രൂപ്പായി തിരിഞ്ഞു കണ്ടു. ഇതില്‍ മികച്ച 2021 സിനിമകള്‍ എല്ലാവരും ചേര്‍ന്നു വീണ്ടും കണ്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നിശ്ചയിച്ചത്. സിനിമകളുടെ സ്‌ക്രീനിംഗ് കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്കില്‍ അതീവ രഹസ്യമായാണു നടത്തിയത്.
അവാര്‍ഡ് വിവരം ചോരാനിടയുള്ളതിനാല്‍ കഴിഞ്ഞ രണ്ടു ദിവസമായി ജൂറി അംഗങ്ങള്‍ക്കു മൊബൈല്‍ ഫോണും വാട്‌സാപ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളുമെല്ലാം വിലക്കി. കിന്‍ഫ്രയിലും ജൂറി അംഗങ്ങളുടെ താമസ സ്ഥലത്തും സന്ദര്‍ശകരെയും വിലക്കി. അക്കാദമിയുടെ ഭാരവാഹികള്‍ വരെ ആശയവിനിമയങ്ങളില്‍നിന്നു വിട്ടുനിന്നു.

Keywords: Best actor is Indrans, best actress Parvathy, Thiruvananthapuram, News, Cinema, Award, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.